നമ്മുടെ ചർമ്മ സൗന്ദര്യത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും കാരണമാകുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ്. അതുകൊണ്ട് തന്നെ പോഷകങ്ങൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
ചർമ്മ ആരോഗ്യത്തിന് വേണം ഈ വിറ്റാമിനുകൾ
ഹൈലൈറ്റ്:
- ചർമ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ചില വിറ്റാമിനുകൾ കൂടിയേ തീരൂ
- ഈ വിറ്റാമിനുകളുടെ അഭാവം ചർമ്മത്തെ ബാധിക്കുന്നത് എങ്ങനെ?
- ഇത്തരം വിറ്റാമിനുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ ഏതൊക്കെ?
അത്തരത്തിൽ ചർമ്മത്തിന് ആവശ്യമായ വിറ്റാമിനുകളും അവയുടെ അഭാവം ചർമ്മത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങളും അറിഞ്ഞിരിക്കാം. ഇത്തരം വിറ്റാമിൻ അടങ്ങിയ ചില ഭക്ഷണങ്ങളും പരിചയപ്പെടാം.
വിറ്റാമിൻ ഇ
വിറ്റാമിൻ ഇ യുടെ അഭാവം പല ചർമ്മരോഗങ്ങൾക്കും കാരണമാകാം. വരണ്ട ചർമ്മം, അകാല വാർദ്ധക്യം, വർദ്ധിച്ച ചുളിവുകൾ എന്നിവയിലേക്ക് ഇത് നയിച്ചേക്കാം. വിറ്റാമിൻ ഇ കഴിക്കുന്നത് അൾട്രാവയലറ്റ് രശ്മികൾ ആഗിരണം ചെയ്യുന്നതിലൂടെ സൂര്യാഘാതം കുറയ്ക്കുകയും ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുകയും ചെയ്യും. വിറ്റാമിൻ ഇ എല്ലാത്തരം പച്ച ഇലക്കറികളിലും പപ്പായ പോലുള്ള പഴങ്ങളിലും ഉണങ്ങിയ പഴങ്ങളിലും നട്ട്സ്, വിത്തുകൾ എന്നിവയിലും കാണാവുന്നതാണ്.
വിറ്റാമിൻ ഡി
വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് നിങ്ങളുടെ എല്ലുകളെ ബാധിക്കുക മാത്രമല്ല ചർമ്മത്തെ ബാധിക്കുകയും ചെയ്യും. ഇത് ചർമ്മത്തിന്റെ വരൾച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു, ചില സന്ദർഭങ്ങളിൽ സോറിയാസിസ്, അറ്റോപിക് ഡെർമറ്റൈറ്റിസ് എന്നിവയും ഇത് മൂലം ഉണ്ടാവുന്നു. വിറ്റാമിൻ ഡിയുടെ കുറവ് മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുന്നതോടൊപ്പം ചർമ്മത്തിന് ബാധിക്കുന്ന വാർധക്യ ലക്ഷണങ്ങളായ വരകളും ചുളിവുകളും പെട്ടന്ന് ഉണ്ടാകാനും കാരണമാകുന്നു. വിറ്റാമിൻ ഡിയുടെ ഏറ്റവും മികച്ച ഭക്ഷണ സ്രോതസ്സുകൾ- ഓറഞ്ച് ജ്യൂസ്, ഓട്സ്, ധാന്യങ്ങൾ, സോയ പാൽ, പശുവിൻ പാൽ, ചെമ്പല്ലി മീൻ, കൂൺ, മുട്ടയുടെ മഞ്ഞ എന്നിവയാണ്.
മുടിയഴകിന് ചെമ്പരത്തിയോടൊപ്പം ഇവ ചേർത്ത് അരച്ചിട്ടാൽ ഫലം ഇരട്ടി!
വിറ്റാമിൻ കെ
വിറ്റാമിൻ കെ യുടെ കുറഞ്ഞ അളവ് കറുത്ത പാടുകൾ, കണ്ണിനു താഴെയുള്ള ഇരുണ്ട വൃത്തങ്ങൾ തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചതവ് അല്ലെങ്കിൽ വീക്കം പോലുള്ള ചർമ്മപ്രശ്നങ്ങളിൽ നിന്ന് ശരീരത്തെ സുഖപ്പെടുത്തുന്നത് തടയുകയും ചെയ്യും. വിറ്റാമിൻ കെ കഴിക്കുന്നത് ചർമ്മത്തിന്റെ അവസ്ഥകളും ക്രമേണ ലോലമായ ചർമ്മത്തിന് കാരണമാകുന്ന പ്രശ്നങ്ങളും കൈകാര്യം ചെയ്യാൻ കഴിയും. ഇത് ചർമ്മത്തെ ശുദ്ധീകരിക്കുക മാത്രമല്ല മങ്ങൽ കുറയ്ക്കുകയും ചർമ്മത്തിന് ആവശ്യമായ വിറ്റാമിൻ കെ നൽകുകയും ചെയ്യുന്നു.
വിറ്റാമിൻ സി
വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തിൽ ഒരു പ്രധാന പങ്കു വഹിക്കുകയും നിങ്ങളുടെ ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു. വിറ്റാമിൻ സിയുടെ അഭാവം ചർമ്മം വരണ്ടതാക്കാനും വീക്കം വരാനും ചുളിവുകൾ ഉണ്ടാകാനും പ്രായമാകാൻ കാരണമാകാനും ഇടയാക്കും. നിങ്ങൾക്ക് ആവശ്യത്തിന് വിറ്റാമിൻ സി ലഭിച്ചില്ലെങ്കിൽ, ഓറഞ്ച് പോലുള്ള കൂടുതൽ സിട്രസ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം, സ്ട്രോബെറി, ബ്രൊക്കോളി, ചീര തുടങ്ങിയ വിറ്റാമിൻ സിയുടെ മറ്റ് സസ്യ അധിഷ്ഠിത ഉറവിടങ്ങൾ കഴിക്കുകയും ഓറഞ്ച് ജ്യൂസ് കുടിക്കുകയും ചെയ്യാം.
വിറ്റാമിൻ ബി
വിറ്റാമിൻ ബി യുടെ കുറവ് നിങ്ങളുടെ ചർമ്മത്തിൽ നാശമുണ്ടാക്കും, ഇത് മുഖക്കുരു, ചുണങ്ങു, വരണ്ട ചർമ്മം, ചുണ്ടുകൾ പൊട്ടൽ, ചുളിവുകൾ എന്നിവയ്ക്ക് കാരണമാകും. ഇത് നിങ്ങളുടെ ചർമ്മത്തെ സൂര്യപ്രകാശം, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, മറ്റ് സാധ്യതയുള്ള ആക്രമണകാരികൾ എന്നിവയോട് കൂടുതൽ വശംവദമാക്കുകയും അതുവഴി അസ്വസ്ഥതയ്ക്ക് ഇടയാക്കുകയും ചെയ്യും. വിറ്റാമിൻ ബി എണ്ണമറ്റ ചർമ്മ ആരോഗ്യ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു, അവയിൽ ഏറ്റവും പ്രധാനപ്പെട്ടവ കോശങ്ങളുടെ പുനരുജ്ജീവനം, സമ്മർദ്ദം അകറ്റൽ എന്നിവയാണ്. നമ്മുടെ ചർമ്മം നിരന്തരം പുനരുജ്ജീവിപ്പിക്കുന്നതിനാൽ അവ ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം ആനുകൂല്യങ്ങൾ നൽകുന്നു. നിങ്ങളുടെ ചർമ്മം എത്രത്തോളം ആരോഗ്യകരമാണോ അത്രയും വേഗത്തിൽ അത് പുതുക്കപ്പെടും.
ഈ രണ്ട് ചർമ്മക്കാർക്കും തേൻ ഇങ്ങനെ ഉപയോഗിക്കാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : know these vitamin deficiencies affecting your skin
Malayalam News from malayalam.samayam.com, TIL Network