ഹൈലൈറ്റ്:
- ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി നടപടി.
- സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല.
- അപ്പീൽ ഓഗസ്റ്റ് 25ന് പരിഗണിക്കും.
നാടാർ സംവരണം സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തതിനെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകിയിരുന്നു. സർക്കാരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി ഓഗസ്റ്റ് 25ന് പരിഗണിക്കും.
‘മഹാ അപരാധം എന്ന മട്ടിൽ കാണരുത്’; പോലീസ് പിഴ ചുമത്തുന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
ഒബിസി പട്ടിക വിപുലീകരിക്കാൻ സർക്കാരിന് അധികാരമില്ലാത്തതിനാൽ ഈ തീരുമാനം നിയമപരമായി നിലനിൽക്കിന്നെ ചൂണ്ടിക്കാട്ടിയാണ് ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്.
ഒബിസി പട്ടിക വിപുലീകരിക്കാൻ രാഷ്ട്രപതിക്കാണ് അധികാര അവകാശമുള്ളതെന്നും ഇടക്കാല ഉത്തരവിൽ കോടതി പറഞ്ഞിരുന്നു. ഒബിസി പട്ടിക വിപുലീകരിക്കുന്നതിൽ രാഷ്ട്രപതിയുടേതല്ലാത്ത എല്ലാ നടപടികളും ഭരണഘടന വിരുദ്ധമാണ്. മറാത്ത കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന് വിരുദ്ധമാണ് സംസ്ഥാന സർക്കാരിൻ്റെ നടപടിയെന്നും കോടതി പറഞ്ഞു.
മൂന്ന് ലക്ഷം ഡോസ് വാക്സിൻ കേരളത്തിലേക്ക്; ഇന്ന് അഞ്ച് ജില്ലകളിൽ വാക്സിനേഷനില്ല
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ തീരുമാനം വിവാദങ്ങൾക്ക് കാരണമായിരുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് സർക്കാരിൻ്റെ നീക്കമെന്ന ആരോപണം ശക്തമായിരുന്നു. വിവാദങ്ങൾ തുടരുമ്പോഴും ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തിയ സർക്കാർ നടപടി എൽഡിഎഫിന് നേട്ടമായെന്നാണ് വിലയിരുത്തൽ.
പിഴ ചുമത്തുന്ന പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala high court about christian nadar community in obc list
Malayalam News from malayalam.samayam.com, TIL Network