ഹൈലൈറ്റ്:
- പോലീസിന് എതിരെ നടക്കുന്നത് പ്രചാര വേലയാണിത് എന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു
- പോലീസ് ചെയ്യുന്നത് ഏൽപ്പിച്ച ചുമതലയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
- ആദിവാസി മൂപ്പനെയും മകനെയും അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി
Also Read : ‘ഞാൻ ചാണകമല്ലേ, നിങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ വിളിക്കൂ’; ഇ ബുൾജെറ്റ് വിഷയത്തിൽ ആരാധകനോട് സുരേഷ് ഗോപി
പോലീസിന് എതിരെ നടക്കുന്നത് പ്രചാര വേലയാണിത് എന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പോലീസ് ചെയ്യുന്നത് ഏൽപ്പിച്ച ചുമതലയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അട്ടപ്പാടി ഷോളയൂരിൽ ആദിവാസി മൂപ്പനെയും മകനെയും അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു. കുടുംബ കലഹമാണ് തര്‍ക്കത്തിന് കാരണം. ക്രമസമാധാനം നിലനിര്‍ത്താനാണ് പോലീസ് ശ്രമിച്ചത്. പോലീസിന്റെ സ്വഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ത്യാഗപൂര്‍ണമായ പ്രവര്‍ത്തനത്തെ രാഷ്ട്രീയ നേട്ടത്തിനായി നിസാരവത്കരിക്കരുത്. കേരളം ഏറ്റവും നല്ല ക്രമസമാധാനം പുലരുന്ന സംസ്ഥാനമാണ്. അതിൽ പോലീസിന്റെ പങ്ക പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് ജനങ്ങളുടെ കണ്ണീരൊപ്പുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരന്തങ്ങളിൽ ജനങ്ങളോട് ചേർന്നു നിന്ന് പ്രവർത്തിച്ചതാണ് പോലീസ്. അതാണ് നമ്മുടെ നാട്ടിലെ അനുഭവം. മഹാപ്രളയത്തിൽ അടക്കം അത് കണ്ടു. മഹാമാരി കാലത്തും പോലീസ് പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടിൽ കാണരുത്. പോലീസ് ചെയ്യുന്നത് സര്‍ക്കാര്‍ ഏൽപ്പിച്ച ചുമതലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാട്ടിൽ ക്രമസമാധാനം പുലരാൻ ആഗ്രഹിക്കാത്തവരാണ് പോലീസിന് എതിരായ പ്രചാരണത്തിന് പിന്നിൽ. അട്ടപ്പാടിയിൽ പോലീസിനെ തടയാൻ വരെ ശ്രമം ഉണ്ടായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala cm pinarayi vijayan back kerala police over fine controversy
Malayalam News from malayalam.samayam.com, TIL Network