രണ്ട് തവണ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു. വീട്ടുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് തോമസ് പുറത്തേക്ക് ഇറങ്ങാറില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്.
തോമസ് മാത്യു
ഹൈലൈറ്റ്:
- ഉച്ചയ്ക്ക് നടക്കാനിറങ്ങിയ വൃദ്ധനെ കാണാതാകുകയായിരുന്നു
- വീടിനടുത്തുള്ള വനത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
- രണ്ട് തവണ കൊവിഡ് സ്ഥിരീകരിച്ചിരുന്നു
രണ്ട് തവണ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു. വീട്ടുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് തോമസ് പുറത്തേക്ക് ഇറങ്ങാറില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. രണ്ട് ദിവസം മുമ്പാണ് തോമസിനെ കാണാതായത്. ഉച്ചയ്ക്ക് നടക്കാൻ ഇറങ്ങിയതായിരുന്നു. വീട്ടുകാർ അന്വേഷിച്ചിട്ടും കാണാത്തതിനെത്തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു.
പിന്നീട് നടത്തിയ തെരച്ചിലിൽ വീടിന് ഏറെ അകലെ അല്ലാത്ത വനത്തിൽ കുന്നിൻ ചെരുവിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരേതയായ കുഞ്ഞമ്മയാണ് ഭാര്യ. മക്കൾ: റോസമ്മ, പരേതനായ കൊച്ചുമോൻ. തോമസിന്റെ മരണത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ: ദിശ ഹെല്പ്പ്ലൈന് – 1056 (ടോള്‍ ഫ്രീ)
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : old man found dead in kulathupuzha
Malayalam News from malayalam.samayam.com, TIL Network