തിരുവനന്തപുരം: രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കും സംസ്ഥാനത്ത് ഉയര്‍ന്നതോതില്‍ രോഗബാധയുണ്ടായതായി കണ്ടെത്തിയെന്ന് കേന്ദ്ര സംഘം. ഇത് അന്വേഷിച്ചുവരികയാണെന്നും കേരളത്തിലെ വിവിധ ജില്ലകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം വിദഗ്ധ സംഘം അറിയിച്ചു.
പത്തനംതിട്ട ജില്ലയില്‍ ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചതിന് ശേഷം 14,974 പേര്‍ക്കും രണ്ടും ഡോസുകളും സ്വീകരിച്ച 5042 പേര്‍ക്കും രോഗം ബാധിച്ചുവെന്ന് കേന്ദ്ര സംഘത്തിന് നേതൃത്വം നല്കുന്ന എന്‍സിഡിസി ഡയറക്ടര്‍ ഡോ. സുജീത് സിംഗ് പറഞ്ഞു.
തങ്ങള്‍ സന്ദര്‍ശിച്ച എട്ട് ജില്ലകളിലും കോവിഡ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണെന്നും ചിലയിടങ്ങളില്‍ ടി.പി.ആര് വര്‍ധിച്ചുവരികയാണെന്നും കേന്ദ്ര സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കേസുകളില്‍ 80 ശതമാനവും ഡെല്‍റ്റ വകഭേദമാണെന്നും അവര്‍ വ്യക്തമാക്കി.