ഒട്ടനേകം ആരോഗ്യ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒന്നാണ് നട്സുകളിൽ പ്രധാനിയായ ബദാം. അതുകൊണ്ടുതന്നെ ഇനി നിങ്ങൾ അടുത്ത തവണ പലചരക്ക് സാധനങ്ങൾക്കായി ഷോപ്പിംഗ് നടത്തുമ്പോൾ ഉറപ്പായും ബദാമിൻ്റെ ഒരു പാക്കറ്റ് എടുക്കാൻ മറക്കരുത്.
ഒരുപിടി ബദാം ദിവസവും കഴിച്ചാൽ ഈ ഗുണങ്ങൾ കൂടെപ്പോരും
ഹൈലൈറ്റ്:
- ബദാം വിറ്റാമിൻ ഇ കൊണ്ട് സമ്പന്നമായതിനാൽ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ഇത് ഗുണകരമാണ്.
- കൂടാതെ കൊളസ്ട്രോൾ, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയൊക്കെ നിയന്ത്രിക്കാനും ബദാം സഹായിക്കും.
ഒരു പ്രായം കഴിഞ്ഞാൽ എടുത്തു തരാനും നിർബന്ധിച്ച് തീറ്റിക്കാനും ഒക്കെ ആരുമില്ലെങ്കിൽ മുടങ്ങാതെ ദിവസവും ബദാം കഴിക്കുന്ന ശീലമൊക്കെ നമ്മൾ പണ്ടേ മറന്നു പോകും. ഇപ്പോൾ എപ്പോഴെങ്കിലും കയ്യിൽ കിട്ടിയാൽ കഴിച്ചാലായി എന്ന മട്ടാണ്. ബദാമിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങിയാൽ ഒത്തിരിയുണ്ട്. ഒന്നാമതായി, അവയിൽ ഉയർന്ന അളവിലുള്ള സിങ്ക് പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ വികാസത്തിന് ഏറ്റവും ആവശ്യമായ പോഷക ഘടകങ്ങൾ ഒന്നായി കണക്കാക്കപ്പെടുന്നു. കാണുമ്പോൾ വളരെ ചെറുതാണെങ്കിലും ഇത് നൽകുന്ന ഗുണങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തും. ഉദാഹരണത്തിന്, ഇത് പാൽ ഉൽപന്നങ്ങൾക്ക് പകരമുള്ള ഒരു മികച്ച ബദലായി പോലും ഇത് പ്രവർത്തിക്കും എന്നറിയാമോ? നിങ്ങളുടെ മുടിക്കും ചർമ്മത്തിനും ഏറ്റവും മികച്ച ഗുണങ്ങളെ നൽകാൻ പോലും ഇത് സഹായിക്കും.
പതിവായി ബദാം കഴിക്കുന്നതിന്റെ ചില ആരോഗ്യ ഗുണങ്ങൾ ഇതാ:
ബദാം പോഷകസമൃദ്ധമാണ്
ഇവയിൽ നിറഞ്ഞിരിക്കുന്ന എണ്ണമറ്റ പോഷകങ്ങളുടെ ഗുണങ്ങളെ പറ്റി അറിയുമ്പോൾ ഉറപ്പായും നിങ്ങൾ ആശ്ചര്യപ്പെടും. ഇവയിൽ ഉയർന്ന അളവിൽ വിറ്റാമിൻ ബി 2, കോപ്പർ , ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു ഔൺസ് (28 ഗ്രാം) ബദാമിൽ പ്രോട്ടീൻ, മഗ്നീഷ്യം, വിറ്റാമിൻ ഇ, കൊഴുപ്പ്, മാംഗനീസ്, ഫൈബർ, കാർബോഹൈഡ്രേറ്റ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഒരു ദിവസം എട്ട്-പത്ത് ബദാമുകൾ വരെ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് നിങ്ങളുടെ ശരീരത്തിൻ്റെ ദൈനംദിന ആവശ്യതകളെ നിറവേറ്റാൻ സഹായം ചെയ്യും.
ബദാമിൽ ആന്റിഓക്സിഡന്റുകൾ നിറഞ്ഞിരിക്കുന്നു
നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ആന്റിഓക്സിഡന്റുകളെ നൽകുന്ന കാര്യത്തിൽ ബദാം ഏറ്റവും മികച്ച തെരഞ്ഞെടുപ്പാണ് എന്നറിയാമോ. ഇത് നൽകുന്ന ആന്റിഓക്സിഡന്റുകൾ നിങ്ങളുടെ ശരീരത്തിൽ വാർദ്ധക്യം, വീക്കം, ക്യാൻസർ പോലുള്ള രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് പ്രശ്നങ്ങളെ ഒഴിവാക്കാൻ സഹായിക്കുന്നു. നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് ദിവസവും പതിവായി ബദാം കഴിക്കുന്ന ആളുകളിലെ ഓക്സിഡേറ്റീവ് സ്ട്രെസ് ആഴ്ചയിൽ 23-34 ശതമാനം വരെ കുറവുള്ളതായി കണ്ടെത്തി എന്നാണ്. ഇപ്പറഞ്ഞ ആന്റിഓക്സിഡന്റുകളിൽ ഭൂരിഭാഗവും ബദാമിൻ്റെ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. അതിനാൽ തന്നെ ബദാം തൊലി കളയാതെ കഴിക്കുന്നതാണ് എപ്പോഴും നല്ലത്.
Also read: പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ഈ നട്ട്സ് കഴിക്കാം
വിറ്റാമിൻ ഇ നൽകും ബദാം
ഫ്രീ റാഡിക്കലുകളിൽ നിന്ന് നിങ്ങളുടെ ശരീര കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന പോഷകങ്ങളിൽ പ്രധാനിയാണ് വിറ്റാമിൻ ഇ. ക്യാൻസർ, ഹൃദ്രോഗം, അൽഷിമേഴ്സ് എന്നിവയുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഇ യുടെ ഗുണങ്ങൾ നൽകുന്നതിനായി ബദാം ദിവസവും കഴിക്കുന്നത് നല്ലതാണ്. ബദാമിലെ വിറ്റാമിൻ ഇ ഗുണങ്ങൾ നിങ്ങളുടെ മുടിയുടെയും ചർമ്മത്തിൻ്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
രക്തത്തിലെ ഷുഗർ ലെവൽ നിയന്ത്രിക്കാൻ ബദാം
ബദാമിൽ നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ കാർബോഹൈഡ്രേറ്റ് നില കുറവാണ് ഇതിൽ. അവയിൽ മഗ്നീഷ്യം ധാരാളമുണ്ട്, ഇത് 300 ഓളം ശാരീരിക പ്രക്രിയകൾക്ക് സഹായം ചെയ്യും എന്ന് പറയപ്പെടുന്നു. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ചു നിർത്താൻ ഏറ്റവും സഹായം ചെയ്യുമെന്ന് ഡോക്ടർ അടക്കം അഭിപ്രായപ്പെടുന്നുണ്ട്. ടൈപ്പ് -2 പ്രമേഹ രോഗികൾക്ക് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന് മുമ്പ് ഒരു ഔൺസ് ബദാം കഴിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിനു ശേഷം ശരീരത്തിൽ സംഭവിക്കുന്ന ഗ്ലൂക്കോസ് നിലയുടെ 30 ശതമാനം വരെ കുറയ്ക്കാൻ ഇത് സഹായിക്കും.
ബദാം രക്തസമ്മർദ്ദ നിലയെ നിയന്ത്രിക്കുന്നു
ബദാമിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞല്ലോ. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് മാത്രമല്ല, നിങ്ങളുടെ രക്തസമ്മർദ്ദ നില നിയന്ത്രിച്ചു നിർത്താനും വളരെയധികം സഹായം ചെയ്യും. മഗ്നീഷ്യത്തിന്റെ കുറവ് ഒരു വ്യക്തിയിൽ ഹൃദയാഘാതം അല്ലെങ്കിൽ വൃക്ക സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്ന് പറയപ്പെടുന്നു. ചില പഠനങ്ങൾ അനുസരിച്ച്, ബദാം പോലുള്ള അസംസ്കൃത നട്സുകൾ പതിവായി കഴിക്കുന്നത് കഴിക്കുന്നത് HDL കൊളസ്ട്രോളും സിസ്റ്റോളിക് രക്തസമ്മർദ്ദവും കുറയ്ക്കുന്നതിന് സഹായം ചെയ്യുമെന്ന് കണ്ടെത്തി. .
കൊളസ്ട്രോൾ നില കുറയ്ക്കാൻ ബദാം
നിങ്ങളുടെ രക്തത്തിലെ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (LDL) അളവ് ഉയരുന്നത് പല ഹൃദ്രോഗങ്ങൾക്കും ഉള്ള ഒരു അപകടസാധ്യതയാണ്. ഈ എൽഡിഎൽ കൊളസ്ട്രോൾ സാധാരണയായി “മോശം” കൊളസ്ട്രോൾ എന്ന പേരിൽ അറിയപ്പെടുന്നു. നാം കഴിക്കുന്ന ഭക്ഷണങ്ങളെല്ലാം നിങ്ങളുടെ രക്തത്തിലെ കൊളസ്ട്രോൾ നിലയുമായി വളരെയധികം അടുത്ത ബന്ധമുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിലെ മോശം കൊളസ്ട്രോൾ നില കുറച്ചുകൊണ്ട് നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ (HDL) നില ഉയർത്താൻ ഇത് സഹായിക്കുന്നു. നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ബദാം ദിവസവും 45 ഗ്രാം വരെ കഴിക്കാം.
കലോറി ഉപഭോഗം കുറയ്ക്കുന്നു
നേരത്തെ സൂചിപ്പിച്ചതുപോലെ, ബദാമിൽ കാർബോഹൈഡ്രേറ്റ് കുറവാണ് അടങ്ങിയിരിക്കുന്നത്. പകരം അവ നൽകുന്നതാകട്ടെ, ഉയർന്ന അളവിലുള്ള പ്രോട്ടീനും ഫൈബറുകളും. ഇത് നിങ്ങളുടെ ശരീരത്തിലെ ദൈനംദിന കലോറി നിലയിൽ വലിയ മാറ്റങ്ങളുണ്ടാക്കും എന്ന പേടി വേണ്ട. നിങ്ങൾ ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ, ഒരു മികച്ച ഓപ്ഷനായി ബദാം തിരഞ്ഞെടുക്കാം എന്നതാണ് നല്ല കാര്യം. അവ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതിലുപരി ശരീരത്തിൽ അമിതമായി ഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുകയുമില്ല. വേഗത്തിൽ നിങ്ങളുടെ വയറു നിറയ്ക്കുകയും മറ്റ് ഭക്ഷണങ്ങൾ കഴിക്കാനുള്ള വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
Also read: പൊക്കിളിൽ ഒരു തുള്ളി എണ്ണ, ആരോഗ്യത്തിനും സൗന്ദര്യത്തിനുമുള്ള ഒറ്റമൂലി
ബദാം കഴിക്കുന്ന അതേ ഗുണങ്ങൾ ബദാം പാല് കഴിച്ചാൽ ലഭിക്കുമോ?
ബദാമിൻ്റെ ഗുണങ്ങളെല്ലാം ബദാം പാലിലും അടങ്ങിയിട്ടുണ്ടെങ്കിലും ഇതിൽ പാലിൻ്റെ അളവാണ് കൂടുതലും ഉള്ളത്. അതുകൊണ്ടുതന്നെ ബദാം കഴിക്കുന്നതിനു പകരമായി ഓരോതവണയും ഇത് ശുപാർശ ചെയ്യുന്നില്ല. ലാക്ടോസ് അസഹിഷ്ണുതയുള്ള ആളുകൾക്ക് ഇത് ചിലപ്പോൾ ദോഷം ചെയ്യുകയും ചെയ്തേക്കാം.
മെച്ചപ്പെട്ട ആരോഗ്യഗുണങ്ങൾക്കായി ബദാം പോലെതന്നെ മറ്റെന്തെല്ലാം കഴിക്കാം ?
നിങ്ങൾക്കുള്ള ആരോഗ്യകരമായ ലഘുഭക്ഷണ ഓപ്ഷനായി തിരയുകയാണെങ്കിൽ, ബദാം പോലെതന്നെ നിങ്ങൾക്ക് ഇനി പറയുന്ന നട്സുകൾ തെരഞ്ഞെടുക്കാം.
>
വാൽനട്ട്
> പിസ്ത
> ഹേസൽ നട്ട്സ്
> പെക്ക ൻസ്
> കശുവണ്ടി
> ബ്രസീൽ നട്സ്
> നിലക്കടല
> മക്കഡാമിയ നട്ട്സ്
ബദാം കഴിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടോ?
എന്തുതന്നെ ആയാലും അതൊരു അളവിലധികം കഴിക്കുന്നത് ഒട്ടും നല്ലതല്ല. ബദാമിനും ഇത് ബാധകമാണ്. ബദാം അമിതമായി കഴിക്കുന്നത് മലബന്ധം, ശരീരഭാര കുറവ്, പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് കുറയുക, അലർജി പ്രതിപ്രവർത്തനങ്ങൾ, വൃക്കയിലെ കല്ലുകൾ തുടങ്ങിയ പ്രശ്നങ്ങൾ കാരണമാകുകയും ശരീരത്തിലെ വിഷവസ്തുക്കളുടെ ഉൽപാദനം വർദ്ധിപ്പിക്കുകയും ചെയ്തേക്കാൻ ഇടയുണ്ട്. അതുകൊണ്ടുതന്നെ പ്രതിദിനം എട്ട് മുതൽ പത്ത് വരെ ബദാം മാത്രം കഴിക്കാൻ ശുപാർശ ചെയ്യുന്നുള്ളൂ.
ദഹനപ്രശ്നങ്ങൾ അകറ്റാൻ പെരുംജീരകവെള്ളം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : this is why you should eat almonds daily
Malayalam News from malayalam.samayam.com, TIL Network