ഹൈലൈറ്റ്:
- രാജ്യസഭയിൽ മറുപടിയുമായി കേന്ദ്രമന്ത്രി
- പൊതുജനങ്ങളുടെ സഹകരണം ഉറപ്പാക്കേണ്ടതുണ്ടെന്ന് മന്ത്രി
- മോദിയുടെ ചിത്രം പൊതുജനതാത്പര്യം പരിഗണിച്ച്
കൊവിഡ് 19 വാക്സിൻ സര്‍ട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റ കോൺഗ്രസ് രാജ്യസഭാ എംപിയായ കുമാര്‍ കേത്കറായിരുന്നു പാര്ലമെൻ്റഇൽ ചോദ്യം ഉന്നയിച്ചത്. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ചിത്രം നിര്‍ബന്ധമാക്കിയിരിക്കുന്നതെന്നും ഇതിൻ്റെ പിന്നിലെ കാരണം എന്താണെന്നും അദ്ദേഹം ചോദിച്ചു. ഇതിനായിരുന്നു ആരോഗ്യ സഹമന്ത്രി ഭാരതി പ്രവിൺ പവാറിൻ്റെ മറുപടി. മഹാമാരിയുടെ സ്വഭാവം പരിഗണിച്ച് പൊതുജനങ്ങളുടെ സഹകരണം ഉറപ്പാക്കാനാണെന്ന്അവര് ചൂണ്ടിക്കാട്ടി.
Also Read: മദ്യം വാങ്ങണമെങ്കിലും ആർടിപിസിആര്‍ രേഖയോ വാക്സിൻ രേഖയോ വേണം; പുതിയ മാർഗനിർദേശവുമായി സര്‍ക്കാർ
അതീവപ്രാധാന്യമുള്ള ഇത്തരം സന്ദേശങ്ങള്‍ ഏറ്റവും ഉചിതമായ രീതിയിൽ ആളുകളിലേയ്ക്ക് എത്തിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള വേരിഫൈയബിള് വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റുകളാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും ഇതിനു ഏകീകൃതരൂപമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. അതേസമയം, പോളിയോ ഉള്‍പ്പെടെയുള്ള മറ്റു വാക്സിനുകളുടെ സര്‍ട്ടിഫിക്കറ്റിൽ അക്കാലത്തെ പ്രധാനമന്ത്രിമാരുടെ ചിത്രം ഉള്‍പ്പെടുത്താൻ സര്‍ക്കാര്‍ എന്തെങ്കിലും നിര്‍ദേശം നല്‍കിയിരുന്നോ എന്നും കോൺഗ്രസ് എം പി ചോദിച്ചു. എന്നാൽ ഇതിനു മറുപടി ലഭിച്ചിട്ടില്ല.
Also Read: ഡബ്ല്യുഐപിആര്‍ എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍: മുഖ്യമന്ത്രി
രാജ്യത്ത് ഉത്പാദിപ്പിക്കുന്ന മൊത്തം വാക്സിൻ്റെ 75 ശതമാനമാണ് കേന്ദ്രസര്‍ക്കാര്‍ വാങ്ങി സംസ്ഥാനങ്ങള്‍ വഴി സൗജന്യമായി വിതരണം ചെയ്യുന്നത്. ബാക്കി 25 ശതമാനം വാക്സിനുകള്‍ സ്വകാര്യ ആശുപത്രികള്‍ വഴി വിൽക്കുകയാണ്. എന്നാൽ വാക്സിൻ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള പ്രധാന രേഖകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നതിൽ പ്രതിപക്ഷ നേതാക്കള്‍ക്ക് അടക്കം എതിര്‍പ്പുണ്ട്. വാക്സിൻ സര്‍ട്ടിഫിക്കറ്റ് ബിജെപി വോട്ട് പിടിക്കാനായി ഉപയോഗിക്കുകയാണെന്നാണ് ആരോപണം.
‘ഇ-ബുൾ ജെറ്റ്’ ജയിൽ മോചിതരായി; സ്വീകരിച്ച് ആരാധകർ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : central government explains why picture of pm narendra modi is included in vaccine certificate
Malayalam News from malayalam.samayam.com, TIL Network