ഹൈലൈറ്റ്:
- സംഭവം മുംബൈയിൽ
- മരണത്തിൽ നിന്ന് രക്ഷപെട്ട് മകള്‍
- പ്രതി അറസ്റ്റിൽ
ഒരു മാധ്യമസ്ഥാപനത്തിലെ പെയിൻ്ററായി ജോലി ചെയ്യുന്നയാളാണ് കേസിലെ പ്രതിയായ അജയ്. ഇയാളുടെ ഭാര്യ കുറച്ചു നാള് മുൻപ് പിണങ്ങിപ്പോയിരുന്നു. മകള്‍ തൂങ്ങിമരിച്ചെന്നു കാണിച്ച് ഭാര്യയെ തിരിച്ചു കൊണ്ടുവരാനും തന്നോടൊപ്പം കഴിയാൻ നിര്ബന്ധിക്കാനുമായിരുന്നു ഇയാള്‍ പദ്ധതിയിട്ടിരുന്നതെന്നാണ് വിവരം. കുട്ടിയുടെ മൃതദേഹത്തിൻ്റെ ചിത്രങ്ങള്‍ ഭാര്യയ്ക്ക് അയച്ചു കൊടുത്തു ഞെട്ടിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും അയൽക്കാര്‍ ഇടപെട്ടതോടെ പദ്ധതി പൊളിഞ്ഞു.
Also Read: ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; യാത്രക്കാരുമായി പോയ ബസ് അപകടത്തിൽപെട്ടു
രണ്ട് വര്‍ഷം മുൻപാണ് അജയുടെ ഭാര്യ പൂജ പിണങ്ങിപ്പോയതെന്നാണ് പോലീസ് പറയുന്നത്. അജയ് തന്നെ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നുവെന്നാണ് പൂജ പറയുന്നത്. തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ സ്വന്തം സ്ഥലത്തേയ്ക്ക് പൂജ മടങ്ങിപ്പോകുകയായിരുന്നു. ഇതോടെ അജയ് തന്റെ അച്ഛനും സഹോദരനും കുടുംബത്തിനുമൊപ്പം താമസിക്കാൻ തുടങ്ങി. എന്നാൽ തിരിച്ചു വരാൻ ആവശ്യപ്പെട്ട് അജയ് പൂജയെ ഫോണിൽ വിളിക്കുന്നതും വഴക്കുണ്ടാക്കുന്നതും പതിവായിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. എന്നാൽ തിരിച്ചെത്താനില്ലെന്ന് പൂജ തീര്‍ത്തു പറഞ്ഞിരുന്നതായി പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിൽ പറയുന്നു.
Also Read: വടക്കൻ മേഖലകൾ പിടിച്ചടക്കി; 8 പ്രവിശ്യാകേന്ദ്രങ്ങൾ താലിബാൻ നിയന്ത്രണത്തിൽ; അഫ്ഗാനെ കൈയ്യൊഴിഞ്ഞ് യുഎസ്
എന്നാൽ ഒരു മാസം മുൻപ് അജയ് 13 വയസുള്ള മകളെയും എട്ടുവയസുള്ള മകനെയും ഓൺലൈൻ ക്ലാസുകള്‍ക്ക് എന്ന പേരിൽ വീട്ടിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. കുട്ടികള്‍ പൂജയോടു ഫോണിൽ സംസാരിക്കുന്നതു കണ്ടാൽ ഇയാള്‍ കുട്ടികളെ മര്ദ്ദിചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം മകളുടെ കഴുത്തിൽ ഒരു കയര്‍ കെട്ടിയ ശേഷം ഒരു ബക്കറ്റ് മറിച്ചിട്ട ശേഷം കയറി നിൽക്കാൻ അജയ് ആവശ്യപ്പെടുകയായിരുന്നു. ഇതിനു ശേഷം കയറിൻ്റെ മറുവശം സീലിങ് ഫാനിലും കെട്ടി. തുടര്‍ന്ന് കുരുക്ക് മുറുകി ശ്വാസം മുട്ടി മരിക്കാനായി കുട്ടിയോടു ബക്കറ്റിൽ നിന്ന് ചാടാൻ ആവശ്യപ്പെട്ടു.
ഈ സമയമെല്ലാം ഇയാള്‍ കുട്ടിയുടെ ചിത്രങ്ങളും പകര്‍ത്തുന്നുണ്ടായിരുന്നു. കുട്ടിയുടെ ചിത്രങ്ങള്‍ ഭാര്യയ്ക്ക് അയച്ചു കൊടുത്ത് വീട്ടിലേയ്ക്ക് വരാൻ നിര്‍ബന്ധിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. കുട്ടി ബക്കറ്റിൽ നിന്ന് ചാടാൻ വിസമ്മതിച്ചതോടെ കയര്‍ കെട്ടിയ ഫാൻ ഓണാക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതോടെ പെൺകുട്ടി നിലവിളിച്ചു കരയുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാര്‍ പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു. സമീപവാസികള്‍ നല്കിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
അടിയന്തര യോഗം വിളിച്ച് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : mumbai man arrested for allegedy tried to hang 13 year old daughter to bring back wife
Malayalam News from malayalam.samayam.com, TIL Network