മൊബൈൽ പതിപ്പിലേക്ക് പുതിയ ഇമോജികളും വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്
വാട്സ്ആപ്പിന്റെ വെബ്സൈറ്റ് സംവിധാനമായ വാട്സ്ആപ്പ് വെബിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു വാട്സ്ആപ്പ്. ചിത്രങ്ങൾ അയക്കുന്നതിന് മുൻപ് എഡിറ്റ് ചെയ്യാനുള്ള സംവിധാനമാണ് വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. മൊബൈൽ പതിപ്പിന് സമാനമായ വെബ് അനുഭവം നൽകുന്നതാണ് പുതിയ ഫീച്ചർ. മൊബൈൽ പതിപ്പിലേക്ക് പുതിയ ഇമോജികളും വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ എഡിറ്റർ
വാട്സ്ആപ്പ് വെബ് ആപ്ലിക്കേഷനിലെ പുതിയ ഇമേജ് എഡിറ്റിംഗ് ടൂളുകൾ പുതിയ ‘ഡ്രോയിംഗ് ടൂൾസ്’ ബണ്ടിലിന്റെ ഭാഗമാണ്, ഇത് ചിത്രങ്ങൾ അയക്കുന്നതിന് മുൻപ് എഡിറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. വാട്ട്സ്ആപ്പിന്റെ സ്മാർട്ട്ഫോൺ ആപ്പുകളിൽ ഈ ഫീച്ചർ ദീർഘകാലമായി ലഭ്യമാണ്. ചിത്രങ്ങൾ അയക്കുന്നതിന് മുൻപ് മാർക്ക് ചെയ്യാനും ഇമോജി ഉൾപ്പെടുത്താനും ഫിൽട്ടറുകളും ടെക്സ്റ്റുകളും ചേർക്കാൻ അനുവദിക്കുകയും ചെയ്യുന്നതാണ് ഇത്.
ഇനി മുതൽ വെബ് പതിപ്പിലും ഈ സംവിധാനം ലഭിക്കും. ഉപയോക്താക്കൾക്ക് ചിത്രത്തിന് മുകളിൽ വരക്കാനും സ്റ്റിക്കറുകൾ ചേർക്കാനും സാധിക്കും. ചിത്രങ്ങൾ അയക്കുന്നതിന് മുൻപ് ക്രോപ് ചെയ്യാനും റൊട്ടേറ്റ് ചെയ്യാനും ഇതിൽ സാധിക്കും.
മൊബൈലിൽ ഉപയോഗിക്കുന്ന രീതിയിൽ തന്നെയാണ് വെബിലും ഉപയോഗിക്കാനാവുക. ചാറ്റ് വിൻഡോയിൽ താഴെ ചിത്രം അയക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുത്ത് അതിൽ ആവശ്യമായ എഡിറ്റിങ് നടത്തി അയക്കാം. എഡിറ്റ് ചെയ്യാതെയും ചിത്രങ്ങൾ അയക്കാൻ കഴിയും.
പുതിയ ഇമോജികൾ
വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ മൊബൈൽ വേർഷനായ 2.21.16.10 ൽ കൂടുതൽ ഇമോജികൾ ഉൾപ്പെടുത്തി. വാട്സ്ആപിന്റെ ആൻഡ്രോയിഡ് ഐഒഎസ് പതിപ്പുകളിൽ പുതിയ ഇമോജികൾ കണ്ടതായി വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തു.
ഒന്നിലധികം തൊലി നിറത്തിലുള്ള ദമ്പതികൾ, ചുംബിക്കുന്ന ദമ്പതികൾ, സർപ്പിളാകൃതികളുള്ള കണ്ണുകൾ, മേഘ ഇമോജിയിൽ ഒരു മുഖം എന്നിവയാണ് പുതിയ ഇമോജികൾ. പുരുഷന്മാർക്കും സ്ത്രീകൾക്കും വ്യത്യസ്ത ചർമ്മ നിറങ്ങളും ഹെയർസ്റ്റൈലുകളും താടിയുള്ള ഇമോജികളുമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും പുതിയ ഇമോജികളും ഉണ്ടാകും. മൊത്തം 217 പുതിയ ഇമോജികൾ പ്ലാറ്റ്ഫോമിലേക്ക് വരുമെന്നാണ് റിപ്പോർട്ട്.
ആപ്പിന്റെ ബീറ്റ പതിപ്പിൽ ഉപയോഗിക്കുന്നവർക്കാണ് ഇപ്പോൾ ഇമോജി ഉപയോഗിക്കാൻ കഴിയുക.അയക്കുന്ന ആൾക്കും ലഭിക്കുന്ന ആൾക്കും ബീറ്റ പതിപ്പ് ആയിരിക്കണം.
Web Title: Whatsapp new features include image editor for web new emojis for mobile