ഹൈലൈറ്റ്:
- വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
- വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
- കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല
യെല്ലോ അലേർട്ട്
- 11-08-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട്, കാസർകോട്
- 12-08-2021: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം
മയൂഖ ജോണി ഉന്നയിച്ച പീഡന ആരോപണം; പ്രതിയുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദേശം
11-08-2021 മുതൽ 13-08-2021 വരെ: തെക്ക് ബംഗാൾ ഉൾക്കടലിലും, തെക്ക് ആൻഡമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഭാഗ്യവാനെ പരിചയപ്പെടാം; AK 510 അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു
14-08-2021 മുതൽ 15-08-2021 വരെ: തമിഴ്നാടിന്റെ വടക്ക് – ആന്ധ്രാപ്രദേശിന്റെ തെക്ക് ഭാഗം മുതൽ തെക്ക് ആൻഡമാൻ കടലുവരെയുള്ള തെക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
11-08-2021 മുതൽ 15-08-2021 വരെ: തെക്ക് പടിഞ്ഞാറ്, മധ്യ പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
പി ആര് ശ്രീജേഷ് ജന്മനാട്ടിൽ; ഉജ്ജ്വല വരവേല്‍പ്പ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala rain alert yellow alert in kottayam ernakulam districts
Malayalam News from malayalam.samayam.com, TIL Network