തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസ്സും ഉത്സവബത്തയും ലഭിക്കും. 4,85,000 സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. നിയമസഭയിലെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബോണസ്സും ഉത്സവ ബത്തയും എത്രതുക നല്‍കണമെന്ന് മന്ത്രിസഭായോഗം തീരുമാനിക്കും. സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന തീരുമാനമായതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാത്ത ജീവനക്കാര്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന നല്‍കണമെന്നും ധനമന്ത്രി അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ വര്‍ഷം 27360 രൂപ വരെ ശമ്പളമുള്ള ജീവനക്കാര്‍ക്ക് 4000 രൂപയായിരുന്നു ബോണസ്. ഇതില്‍ കൂടുതല്‍ ശമ്പളം ഉള്ളവര്‍ക്ക് 2750 രൂപ ഉത്സവബത്ത മാത്രം നല്‍കിയിരുന്നു. 15000 രൂപ വരെ ശമ്പളം മുന്‍കൂറായും നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ഓണം ആഗസ്ററ് 21ന് ആയതിനാല്‍ ശമ്പളം അഡ്വാന്‍സായി നല്‍കില്ല.
content highlights : bonus for kerala state government employees