ഹൈലൈറ്റ്:
- തട്ടിപ്പുകാരനെ യൂത്ത് കോൺഗ്രസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം
- രണ്ട് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് വിശ്വാസികൾ ആരോപിക്കുന്നത്
- പരാതിയിൽ പോലീസ് കേസെടുത്തു
2019 ജുലൈ എട്ട് മുതൽ 2020 ഡിസംബർ 13 വരെ കൈക്കാരനായിരുന്ന കാലയളവിൽ വെള്ളാഞ്ഞിയിൽ ഷിജോ വർഗീസ് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ഇടവക ആരോപിക്കുന്നത്. ഷിജോ നടത്തിയ സാമ്പത്തിക തട്ടിപ്പ് പരിശോധിക്കാൻ 2020 ജനുവരി 24 ന് ഇടവകാ പൊതുയോഗം തെരഞ്ഞെടുത്ത സമിതി ചാർട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ട് കണക്കുകൾ പരിശോധിപ്പിക്കുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
മയൂഖ ജോണി ഉന്നയിച്ച പീഡന ആരോപണം; പ്രതിയുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇടവകക്കാര് പുറത്തുവിട്ടിരിക്കുന്നത്. ലഭ്യമായ രേഖകൾ പ്രകാരം 76,49,421 രൂപയുടെ തിരിമറിയാണ് ഷിജോ നടത്തിയത്. എന്നാൽ കാണിക്ക വഞ്ചിൽ നിന്നും തട്ടിച്ച പണംകൂടി ആകുമ്പോൾ ഇത് രണ്ട് കോടിയോളം വരുമെന്നാണ് വിശ്വാസികൾ പറയുന്നത്. ഇതിന് രേഖകളില്ല. അതിനാൽ, ഷിജോയ്ക്ക് പള്ളി വാടകയ്ക്ക് നൽകിയ കെട്ടിടത്തിൽ നിന്നും സാധനങ്ങൾ ജപ്തി ചെയ്ത വകയിൽ 27 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ബാക്കി 47,37,371 രൂപ ലഭിക്കാനുണ്ടെന്നും നോട്ടീസിൽ പറയുന്നു.
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട്
ഷിജോയുടെ തട്ടിപ്പ് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് വിശ്വാസികൾ ആരോപിക്കുന്നത്. പള്ളി കമ്മിറ്റിയുടെ പരാതി പ്രകാരം 406,420,425,465 വകുപ്പുകൾ പ്രകാരം ഷിജോയ്ക്കെതിരെ കുറുപ്പംപടി പോലീസ് കേസെടുത്തിട്ടുണ്ട്, റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്തു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala youth congress leader money fraud at church
Malayalam News from malayalam.samayam.com, TIL Network