ന്യൂയോർക്ക് അറ്റോർണി ജനറലിന്റെ ഓഫീസ് നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ 63കാരനായ ആന്‍ഡ്ര്യൂ കുമോ 11 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കണ്ടെത്തിയിരുന്നു.
ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കുമോ. PHOTO: AP
ഹൈലൈറ്റ്:
- പീഡന പരാതി ഉയർത്തിയത് 11 സ്ത്രീകൾ
- ന്യൂയോർക്ക് ഗവർണർ രാജിവെച്ചു
- രാജി ഡെമോക്രാറ്റ് അംഗങ്ങളും എതിരായതോടെ
കുമോയുടെ രാജി പ്രാബല്യത്തില്‍ വരാൻ 14 ദിവസമെടുക്കും. ലെഫ്റ്റനന്റ് ഗവര്‍ണര്‍ കാത്തി ഹോച്ചലിനാണ് ആന്‍ഡ്ര്യൂ കുമോ അധികാരം കൈമാറുക. ന്യൂയോർക്ക് അറ്റോർണി ജനറലിന്റെ ഓഫീസ് നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ 63കാരനായ കുമോ 11 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കണ്ടെത്തിയിരുന്നു. ജീവനക്കാർ ഉൾപ്പെടെയുള്ളവരെയാണ് ഇദ്ദേഹം പീഡിപ്പിച്ചത്.
Also Read : നാലാമത്തെ കുട്ടിക്ക് ബിഷപ്പ് മാമോദീസ നല്‍കും; കൂടുതൽ മക്കളുണ്ടാകാൻ പ്രോത്സാഹനവുമായി ലത്തീൻ സഭയും
ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും അനുവാദമില്ലാതെ ശരീരത്തിൽ കയറി പിടിച്ചെന്നും ചുംബിച്ചുവെന്നുമായിരുന്നു സ്ത്രീകൾ ആരോപിച്ചിരുന്നത്. റിപ്പോർട്ടിന് പിന്നാലെ ഡെമോക്രാറ്റ് അംഗങ്ങൾ തന്നെ കുമോയ്ക്കെതിരെ രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ഗവർണർ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള പ്രഖ്യാപനം.
ഇംപീച്ച്മെന്റ് നടപടികളിലേക്ക് കടക്കാനുള്ള ആലോചനകൾ ആരംഭിച്ചപ്പോഴാണ് കുമോ രാജിക്ക് തയാറായതെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
Also Read : ബെംഗളൂരുവിൽ അഞ്ച് ദിവസത്തിനിടെ 242 കുട്ടികൾക്ക് കൊവിഡ്: മൂന്നിരട്ടി വരെ കൂടുമെന്ന് മുന്നറിയിപ്പ്
അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ പെണ്മക്കളുമായുള്ള ബന്ധത്തെപ്പോലും ബാധിച്ചുവെന്നാണ് കുമോ പറയുന്നത്. ഒരുമിച്ചിരിക്കവെ ഇത്തരം ആരോപണങ്ങൾ കേൾക്കുമ്പോൾ അവരുടെ കണ്ണുകളും മുഖത്തെ ഭാവങ്ങളും എന്നെ വേദനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി ആര് ശ്രീജേഷ് ജന്മനാട്ടിൽ; ഉജ്ജ്വല വരവേല്‍പ്പ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : new york governor andrew cuomo resigns over allegations latest news
Malayalam News from malayalam.samayam.com, TIL Network