ഹൈലൈറ്റ്:
- വയറുവേദനയ്ക്ക് ചികിത്സിക്കാൻ കളമശേരി മെഡിക്കൽ കോളേജിൽ എത്തിയപ്പോഴായിരുന്നു പെൺകുട്ടി എട്ട് മാസം ഗര്‍ഭിണിയാണെന്ന് മനസ്സിലായത്
- പിന്നീട്, ആശുപത്രി അധികൃതരാണ് പോലീസിൽ വിവരമറിയിച്ചത്
- കുടുംബ പ്രശ്നങ്ങളെ തുടർന്ന് പ്രതിയും അമ്മയും പെണ്‍കുട്ടിയുടെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്
കൊച്ചി: 14 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. എറണാകുളത്ത് ആലുവായ്ക്കടുത്ത് എടത്തലയിലാണ് സംഭവം. കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസിനെ ഉദ്ധരിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്തു.
Also Read : ഈ നൂറ്റാണ്ട് അവസാനത്തോടെ കൊച്ചി വെള്ളത്തിലാകും; അപായമണി മുഴക്കി ഐപിസിസി
വയറുവേദനയ്ക്ക് ചികിത്സിക്കാൻ കളമശേരി മെഡിക്കൽ കോളേജിൽ എത്തിയപ്പോഴായിരുന്നു പെൺകുട്ടി എട്ട് മാസം ഗര്‍ഭിണിയാണെന്ന് മനസ്സിലായത്.
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തേവയ്ക്കൽ സ്വദേശിയാണ് കസ്റ്റഡിയിലായത്.
പെൺകുട്ടിയുടെ അമ്മയുടെ കൂട്ടുകാരിയുടെ മകനാണ് അറസ്റ്റിലായിരിക്കുന്നത്. ദീര്‍ഘനാളായി ഇയാള്‍ ദുരുപയോഗം ചെയ്തു വരികയായിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ നിന്നും വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് പ്രതിയും അമ്മയും പെണ്‍കുട്ടിയുടെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. ചെറിയൊരു വീടായതിനാൽ എല്ലാവരും ഒരു മുറിയിലാണ് കിടന്നുറങ്ങിയിരുന്നത്.
Also Read : ഓഗസ്റ്റ് ഒന്ന് മുതൽ 20 വരെ നിര്‍ണായകം; കേരളത്തിൽ 4.6 ലക്ഷം രോഗികള്‍ വരെ എത്താമെന്ന് കേന്ദ്രസംഘം
സ്വന്തം മകനായാണ് യുവാവിനെ കരുതുന്നത് എന്നും ഭാവിയിൽ ഇരുവരുടെയും വിവാഹം നടത്താമെന്നു ചിന്തിച്ചിരുന്നതായും അമ്മ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത് പെണ്‍ക്കുട്ടിയെ ഗര്‍ഭിണിയാക്കിയ സാഹചര്യത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്യാതിരിക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kochi young man in custody for abusing a minor girl
Malayalam News from malayalam.samayam.com, TIL Network