വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായാണ് സ്ഥാനക്കയറ്റം നൽകുക. ഒളിമ്പിക്സിൽ പങ്കെടുത്ത എട്ട് മലയാളികൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
ശ്രീജേഷ് |TOI
ഹൈലൈറ്റ്:
- എട്ട് മലയാളികൾക്കും പാരിതോഷികം നൽകും
- മന്ത്രി വി അബ്ദുറഹ്മാനാണ് പാരിതോഷികം പ്രഖ്യാപിച്ചത്
- പാരിതോഷികം പ്രഖ്യാപിക്കാൻ വൈകുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു
ശ്രീജേഷിന്റേത് വലിയ നേട്ടമാണെന്ന് പുരസ്കാരം പ്രഖ്യാപിച്ച മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ഒളിമ്പിക്സിൽ പങ്കെടുത്ത എട്ട് മലയാളികൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
റെയ്ഡിന്റെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ആറ്റിങ്ങൽ മുൻ ഡിവൈഎസ്പിക്ക് സസ്പെൻഷൻ
“രണ്ട് കോടി രൂപ പാരിതോഷികം നൽകാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹം നിലവിൽ വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി ജോലിചെയ്യുകയാണ്. ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകാൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുകയാണ്.” മന്ത്രി പറഞ്ഞു.
ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാൻ വൈകുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ടാണ് വൈകുന്നതെന്ന് മുൻ കായിക വകുപ്പ് മന്ത്രി ഇപി ജയരാജൻ പറഞ്ഞിരുന്നു. പ്രഖ്യാപനം വൈകിപ്പിക്കുന്നതല്ലെന്നും നിരവധി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ പാരിതോഷികം പ്രഖ്യാപിക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാരിതോഷികം പ്രഖ്യാപിക്കാത്തതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ശ്രീജേഷിന്റെ പ്രതികരണം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : tokyo olympics sreejesh pr to be awarded 2 crore cash prize by kerala government
Malayalam News from malayalam.samayam.com, TIL Network