സുരേഷ് ഇടനിലക്കാരെ പലകുറി ഫോണിൽ വിളിച്ചതിന് തെളിവുണ്ടെന്ന് വിജിലൻസ് അറിയിച്ചു. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര സെക്രട്ടറിയാണ് സുരേഷിനെ സസ്പെന്റ് ചെയ്ത് ഉത്തരവിട്ടത്.
സസ്പെൻഷനിലായ ഡിവൈഎസ്പി
ഹൈലൈറ്റ്:
- ഇടനിലക്കാരെ വിളിച്ചതിന് തെളിവുണ്ടെന്ന് വിജിലൻസ്
- വകുപ്പുതല തുടർ അന്വേഷണത്തിനും ഉത്തരവുണ്ട്
- റിസോർട്ട് ഉടമയുടെ പരാതി പ്രകാരമാണ് നടപടി
സുരേഷ് ഇടനിലക്കാരെ പലകുറി ഫോണിൽ വിളിച്ചതിന് തെളിവുണ്ടെന്ന് വിജിലൻസ് അറിയിച്ചു. ഇതോടെയാണ് സസ്പെന്റ് ചെയ്തത്. വകുപ്പുതല തുടർ അന്വേഷണത്തിനും ഉത്തരവുണ്ട്.
വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര സെക്രട്ടറിയാണ് സുരേഷിനെ സസ്പെന്റ് ചെയ്ത് ഉത്തരവിട്ടത്. പേട്ട സിഐ ആയിരിക്കെ കൊലക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനും സുരേഷിനെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
കടയ്ക്കാവൂരിൽ മകന്റെ മൊഴി പ്രകാരം അമ്മയ്ക്കെതിരെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും സുരേഷായിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : attingal former dysp suresh suspended
Malayalam News from malayalam.samayam.com, TIL Network