സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യൻ അന്വേഷണം ഇടക്കാല വിധിയിലൂടെ ഹൈക്കോടതി സ്റ്റേ ചെയ്ത നടപടി പിണറായിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് സുധാകരൻ.
കെ സുധാകരൻ |TOI
ഹൈലൈറ്റ്:
- മുഖ്യമന്ത്രി രാജിവെയ്ക്കണം
- ഡോളര്‍ കടത്ത് കേസിൽ പ്രതിയാകാൻ പോകുന്ന രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രി
- സ്വപ്നാ സുരേഷിനു വേണ്ടി മുഖ്യമന്ത്രി വഴിവിട്ട സഹായം ചെയ്തെന്നും ആരോപണം
സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യൻ അന്വേഷണം ഇടക്കാല വിധിയിലൂടെ ഹൈക്കോടതി സ്റ്റേ ചെയ്ത നടപടി പിണറായിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ്. ഫെഡറൽ തത്വത്തെക്കുറിച്ച് പരിജ്ഞാനം ഇല്ലാത്തതുകൊണ്ടാണ് കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.
സോളാർ കേസിൽ ആരോപണ വിധേയർ അധികാരത്തിൽ തുടരാൻ പാടില്ലെന്നു പറഞ്ഞ വ്യക്തിയാണ് പിണറായി വിജയൻ. പിണറായി രാജിവെയ്ക്കാൻ തയ്യാറുണ്ടോയെന്ന് സുധാകരൻ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണം അതീവ ഗൗരവതരമാണ്. ഡോളര്‍ കടത്ത് കേസിൽ പ്രതിയാകാൻ പോകുന്ന രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സുധാകരൻ പറഞ്ഞു.
സ്വപ്നാ സുരേഷിനു വേണ്ടി മുഖ്യമന്ത്രി വഴിവിട്ട സഹായം ചെയ്തു. കേന്ദ്രവും സംസ്ഥാനവും ഐക്യപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള അന്വേഷണം നിലച്ചതെന്നും സുധാകരൻ ആരോപിച്ചു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kpcc president k sudhakaran against pinarayi vijayan
Malayalam News from malayalam.samayam.com, TIL Network