ഹൈലൈറ്റ്:
- വിക്ഷേപണം പരാജയപ്പെട്ടതായി ഐഎസ്ആര്‍ഓ
- 2017നു ശേഷം ആദ്യ പരാജയം
- വിക്ഷേപിക്കാൻ ശ്രമിച്ചത് ഭൗമനിരീക്ഷണത്തിനുള്ള ഉപഗ്രഹം
രാവിലെ 5.43നാണ് ജിഎസ്എൽവി – എഫ്10 റോക്കറ്റ് ഉപയോഗിച്ച് ഇഒഎസ് – 03 ഉപഗ്രഹം വിക്ഷേപിച്ചത്. എന്നാൽ അഞ്ച് മിനിട്ടിനു ശേഷം പേലോഡ് ഫെയറിങ് റോക്കറ്റിൽ നിന്ന് വേര്‍പെടുകയും മൂന്നാം ക്രയോജനിക് സ്റ്റേജ് പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെ റോക്കറ്റിൻ്റെ ഗതി മാറാൻ ആരംഭിച്ചു. “ക്രയോജനിക് ഘട്ടത്തിലെ സാങ്കേതികത്തകരാര്‍ മൂലം ഐഎസ്ആര്‍ഓ ജിഎസ്എൽവി – എഫ്10/ ഇഒഎസ് – 03 ദൗത്യം പൂര്‍ത്തിയാക്കാൻ കഴിഞ്ഞില്ല.” ഐഎസ്ആര്‍ഓ ചെയര്മാൻ വ്യക്തമാക്കി.
Also Read: ശ്രീജേഷിന് കേരളത്തിന്റെ രണ്ട് കോടി; ജോലിയിൽ സ്ഥാനക്കയറ്റം; പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
മുൻപ് ജിയോ ഇമേജിങ് സാറ്റലൈറ്റ് – 1 അഥവാ ജിസാറ്റ് 1 എന്ന് അറിയപ്പെട്ടിരുന്ന ഉപഗ്രഹം ഭൗമ നിരീക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്. പുതിയ പദ്ധതിയുടെ ഭാഗമായി വിക്ഷേപിക്കുന്ന ഒരു കൂട്ടം ഉപഗ്രഹങ്ങളിലൊന്നാണിത്.
2001ലാണ് ജിഎസ്എൽവി റോക്കറ്റുകള്‍ ഐഎസ്ആര്‍ഓ ആദ്യമായി ഉപയോഗിച്ചത്. ഇതിനു ശേഷം നടത്തിയ 13 വിക്ഷേപണങ്ങളിൽ നാലാമത്തെ പരാജയമാണിത്. ജിയോസ്റ്റേഷണറി ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനാണ് ശക്തിയേറിയ ഈ റോക്കറ്റുകള്‍ ഉപയോഗിക്കുന്നത്. 2018 ഡിസംബറിലായിരുന്നു ഇതിനു മുൻപ് ജിഎസ്എൽവി വിക്ഷേപണം നടന്നത്. അതേസമയം, 2017നു ശേഷം ഇതാദ്യമായാണ് ഐഎസ്ആര്‍ഓയുടെ ഒരു വിക്ഷേപണദൗത്യം പരാജയപ്പെടുന്നത്.
Also Read: നീരവ് മോദിയെപ്പോലെ രാജ്യം വിട്ടേക്കാം; രാജ് കുന്ദ്രയ്ക്ക് ജാമ്യം നൽകരുതെന്ന് മുംബൈ പോലീസ്
കൊവിഡ് 19 രണ്ടാം തരംഗം മൂലം വൈകിയാണ് ഇഒഎസ് 03 വിക്ഷേപണം നടത്തുന്നത്. ഈ വര്‍ഷം എഫ്ബ്രുവരിയിൽ ബ്രസീലിൻ്റെ ആമസോണിയൻ – 1 ഭൗമനിരീക്ഷണ ഉപഗ്രഹം ഐഎസ്ആര്‍ഓ വിജയകരമായി വിക്ഷേപിച്ചിരുന്നു. ബ്രസീലിയൻ ഉപഗ്രഹത്തിനു പുറമെ 18 ചെറു സാറ്റലൈറ്റുകളും ഐഎസ്ആര്‍ഓ വിക്ഷേപിച്ചു. പിഎസ്എൽവി സി51 വാഹനത്തിലായിരുന്നു വിക്ഷേപണം.
രാജപ്പന് ഡിവൈഎസ്പിയായി, വിരമിച്ച് രണ്ടുവര്‍ഷം കഴിഞ്ഞ്; ആ കഥ ഇങ്ങനെ…
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : isro gslv f10 launch failed after technical anomaly in cryogenic stage
Malayalam News from malayalam.samayam.com, TIL Network