കൊവിഡ് -19 ന്റെ മൂന്നാം തരംഗത്തെ കുറിച്ചുള്ള ആശങ്ക നിലനിൽക്കെ ആരോഗ്യത്തോടെ തുടരാനുള്ള ഏറ്റവും മികച്ച മാർഗം നമ്മുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുള്ള എന്നതാണ്. ഇതിന് ഗുണകരമായ ഒരു ഡ്രിങ്ക് ഇതാ…
വയറ്റിലെ അസ്വസ്ഥതകൾക്ക് പരിഹാരം ഈ തുളസി കഷായം
ഹൈലൈറ്റ്:
- രോഗം വന്ന് ചികിത്സ തേടുന്നതിനേക്കാൾ നല്ലതല്ലേ രോഗം വരാതെ നോക്കുന്നത്?
- അതിനായി രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താം
- ഇതിന് സഹായിക്കുന്ന ഒരു ആരോഗ്യകരമായ പാനീയം പരിചയപ്പെടാം
കൊവിഡ് വ്യാപനത്തിന്റെ ആശങ്കകൾക്കിടയിൽ, കാലാവസ്ഥയിലെ മാറ്റങ്ങൾ മറ്റ് ധാരാളം രോഗാണുക്കളെയും രോഗങ്ങളെയും കൊണ്ടുവരുന്നു എന്നത് നമ്മുടെ ബുദ്ധിമുട്ട് വീണ്ടും വർദ്ധിപ്പിക്കുന്നു. ദുർബലമായ പ്രതിരോധശേഷിയുള്ള ആളുകൾ ഈ സീസണിൽ രോഗബാധിതരാകാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധ സംവിധാനം ശക്തമാക്കാൻ സഹായിക്കും.
തുളസി-മഞ്ഞൾ കഷായം
മഴക്കാലത്ത് പകരുന്ന അസുഖങ്ങളെ ചെറുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മിശ്രിതങ്ങളിലൊന്നാണ് തുളസി, മഞ്ഞൾ എന്നിവ ചേർത്ത പാനീയം. ഈ പാനീയം നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും തൊണ്ട വേദനയും ജലദോഷവും മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വെള്ളം കുടിക്കാൻ മറക്കരുത്! ചില വലിയ ചെറിയ ഗുണങ്ങൾ ഇതാ
ഇത് തയ്യാറാക്കാൻ വേണ്ടത്:
അര ടീസ്പൂൺ മഞ്ഞൾ
8-12 തുളസി ഇലകൾ
2-3 ടേബിൾ സ്പൂൺ തേൻ
3-4 ഗ്രാമ്പൂ
1 കറുവപ്പട്ട
കഷായം എങ്ങനെ തയ്യാറാക്കാം?
ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ചേർക്കുക. ഇനി ഇതിലേക്ക് മഞ്ഞൾ പൊടി, തുളസിയില, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ ചേർക്കുക. ഈ മിശ്രിതം 15 മിനിറ്റ് നേരം തിളപ്പിക്കുക. തയ്യാറാക്കാൻ ശുദ്ധമായ വെള്ളം ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കുക. 15 മിനിറ്റിനു ശേഷം വെള്ളം അരിച്ചെടുത്ത് ചെറുതായി തണുക്കാൻ അനുവദിക്കുക. രുചി വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് കുറച്ച് തേൻ ഇതിലേക്ക് ചേർക്കാം. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ജലദോഷവും പനിയും സുഖപ്പെടുത്തുന്നതിനും നിങ്ങൾക്ക് ദിവസത്തിൽ രണ്ടുതവണ ഈ കഷായം കഴിക്കാം.
ഈ പാനീയം കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
– പ്രമേഹ രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈ പാനീയം കുടിക്കാം
– ഇത് നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ അകറ്റാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു
– മലബന്ധം, ലൂസ് മോഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഈ പാനീയം കുടിക്കുന്നതിലൂടെ പരിഹരിക്കാവുന്നതാണ്
– ജലദോഷം, തൊണ്ടവേദന എന്നിവയിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം നൽകുന്നു
ആരോഗ്യം ഉറപ്പാക്കും തുളസി കഷായം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : tulsi and turmeric drink to help you boost immunity
Malayalam News from malayalam.samayam.com, TIL Network