ഹൈലൈറ്റ്:
- നിലവിൽ അഫ്ഗാനിസ്ഥാന്റെ 65 ശതമാനം താലിബാന്റെ അധീനതയിലാണ് ഉള്ളത്
- 11 പ്രവിശ്യാ തലസ്ഥാനങ്ങൾ പിടിച്ചെടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ട്
- താലിബാന്റെ മുന്നേറ്റത്തിന് വേഗത കൂടിയ പശ്ചാത്തലത്തിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്
നിലവിൽ അഫ്ഗാനിസ്ഥാന്റെ 65 ശതമാനം താലിബാന്റെ അധീനതയിലാണ് ഉള്ളത്. ഇതിന് പുറമെ, 11 പ്രവിശ്യാ തലസ്ഥാനങ്ങൾ പിടിച്ചെടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായും യൂറോപ്യൻ യൂണിയനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച പറഞ്ഞു. താലിബാന്റെ മുന്നേറ്റത്തിന് വേഗത കൂടിയ പശ്ചാത്തലത്തിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ബുധനാഴ്ച വടക്കുകിഴക്കൻ പ്രവശ്യയായ ബദാക്ഷൻ പ്രവശ്യ തലസ്ഥാനങ്ങള്‍കൂടി പിടിച്ചെടെത്തതോടെ താലിബാൻ ഒരാഴ്ചയിൽ പിടിച്ചെടുത്ത പ്രവശ്യയടെ എണ്ണം ഒമ്പതായി. കാബുളിന് വടക്കുള്ള ബഗ്രാം വ്യോമതാവളത്തിലേക്ക് ബുധനാഴ്ച താലിബാൻ റോക്കറ്റ് ആക്രമണം നടത്തി. താലിബാൻ ആക്രമണങ്ങളുടെ ആക്കം കൂട്ടാൻ പാടുപെടുന്ന അഫ്ഗാൻ സർക്കാരിന്റെ ഏറ്റവും പുതിയ തിരിച്ചടിയായിരുന്നു അത്.
നേരത്തെ ആറ് മാസങ്ങള്‍ക്കൊണ്ട് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുക്കുമെന്നായിരുന്നു യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേരത്തെയുള്ള വിലയിരുത്തൽ. എന്നാൽ, അഫ്ഗാനിൽ താലിബാന്റെ പുതിയ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് മൂന്ന് മാസങ്ങള്‍ക്കും രാജ്യം പിടിക്കുമെന്ന വിലയിരുത്തൽ.
താലിബാൻ കുണ്ടുസ് വിമാനത്താവളവും പിടിച്ചെടുത്തുകഴിഞ്ഞു. ഇവിടെ നൂറുകണക്കിന് സൈനികര്‍ കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 1996 മുതൽ 2001 വരെ രാജ്യം താലിബാന്റെ നിയന്ത്രണത്തിലായിരുന്നെങ്കിലും വടക്കൻ മേഖലയെ വരുതിയിലാക്കാൻ കഴിഞ്ഞിരുന്നില്ല.
അതേസമയം, അഫ്ഗാനിസ്ഥാനിൽനിന്ന് സൈന്യത്തെ പിൻവലിച്ചതിൽ ഖേദമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. തീരുമാനത്തിൽ മാറ്റമില്ല. അഫ്ഗാൻ നേതാക്കൾ ഒറ്റക്കെട്ടായി രാജ്യത്തിനായി പോരാടണമെന്നും അദ്ദേഹം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : us intelligence comments taliban could take afghan capital in 90 days
Malayalam News from malayalam.samayam.com, TIL Network