ആശുപത്രികളിലെ കാഷ്വാലിറ്റി, ഒപി പരിസരങ്ങളില്‍ സിസിടിവി സ്ഥാപിക്കുന്നതാണ്. സിസിടിവി സംവിധാനം പോലീസ് എയിഡ് പോസ്റ്റുമായി ബന്ധപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
വീണാ ജോർജ്ജ് |Facebook
ഹൈലൈറ്റ്:
- സിസിടിവി സ്ഥാപിക്കും
- സുരക്ഷാ ഉദ്യോഗസ്ഥരായി വിമുക്ത ഭടന്മാർ മാത്രം
- അക്രമ സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി
‘തെണ്ടി നടക്കുന്നതല്ലേ, വണ്ടിയുടെ ബ്രേക്കൊന്ന് പോയാൽ മതി’; കെടി ജലീലിന് വധഭീഷണി
അടുത്തിടെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ക്ക് ജോലി നിര്‍വഹിക്കാന്‍ എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കും.
ആശുപത്രികളിലെ കാഷ്വാലിറ്റി, ഒപി പരിസരങ്ങളില്‍ സിസിടിവി സ്ഥാപിക്കുന്നതാണ്. പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സിസിടിവി സംവിധാനം എയിഡ് പോസ്റ്റുമായി ബന്ധപ്പെടുത്തും. സിസിടിവി കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തും. സെക്യൂരിറ്റി ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഒരു ഓഫീസര്‍ക്ക് സൂപ്രണ്ട് പ്രത്യേക ചുമതല നല്‍കും. പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും സെക്യൂരിറ്റി സംബന്ധമായ പരിശീലനം ആശുപത്രി സൂപ്രണ്ട് ഉറപ്പ് വരുത്തുന്നതാണ്.
മമ്മൂട്ടിയെ വീട്ടിലെത്തി ആദരിച്ച് ബിജെപി; പൊന്നാട അണിയിച്ച് കെ സുരേന്ദ്രൻ
ഒപി, കാഷ്വാലിറ്റി പരിസരത്ത് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ഇനി മുതല്‍ വിമുക്തഭടന്മാരുടെ സൊസൈറ്റി/സംഘടന എന്നിവയില്‍ നിന്നും മാത്രം നിയമിക്കുന്നതാണ്. ആശുപത്രി വികസന സമിതികള്‍ അല്ലെങ്കില്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ ഇനിമുതല്‍ വിമുക്തഭടന്മാരെ മാത്രമേ നിയമിക്കാവൂ.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala health minister veena george about assault against health workers
Malayalam News from malayalam.samayam.com, TIL Network