മേയർക്കെതിരെ കടുത്ത പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. കൊവിഡ് മാനദണ്ഡങ്ങൾ അവഗണിച്ച് മെഡലിൽ കടിച്ചതിന് കനത്ത വിമർശനമാണ് മേയർക്ക് നേരിടേണ്ടി വന്നത്.
മേയർ തകാഷി കവാമുറ മെഡലിൽ കടിക്കുന്നു.
ഹൈലൈറ്റ്:
- താരത്തോട് ആദരവ് കാണിച്ചില്ലെന്ന് വിമർശനം
- മേയർക്കെതിരെ കടുത്ത വിമർശനം
- മെഡൽ മാറ്റിനൽകുമെന്ന് സംഘാടകർ
മിയു ഗോട്ടോയുടെ സ്വർണ്ണനേട്ടം ആഘോഷിക്കാൻ കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച പരിപാടിയിൽ വെച്ചാണ് മധ്യജപ്പാനിലെ നഗോയയിലെ മേയർ തകാഷി കവാമുറ മെഡലിൽ കടിച്ചത്.
കൊവിഡ് മാനദണ്ഡങ്ങൾ അവഗണിച്ച് മെഡലിൽ കടിച്ചതിന് കനത്ത വിമർശനമാണ് മേയർക്ക് നേരിടേണ്ടി വന്നത്. കൂടാതെ മിയു ഗോട്ടോയുടെ നേട്ടത്തോട് മേയർ ആദരവ് കാണിച്ചില്ലെന്നും വിമർശനം ഉയർന്നു.
ഇതോടെയാണ് മെഡൽ മാറ്റിനൽകുമെന്ന് ഒളിമ്പിക്സ് കമ്മിറ്റി വ്യക്തമാക്കിയത്. മാറ്റിനൽകുന്ന മെഡലിന്റെ ചെലവ് ഇന്റർനാഷ്ണൽ ഒളിമ്പിക് കമ്മിറ്റി വഹിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. മിയുവിന്റെ സോഫ്റ്റ് ബോൾ ടീമിന്റെ ഉടമസ്ഥരായ ടൊയോട്ട മോട്ടോർ കോർപ്പിൽ നിന്നു പോലും കനത്ത വിമർശനമാണ് മേയർക്ക് നേരിടേണ്ടിവന്നത്, അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : japan athlete to get nibbled gold medal replaced
Malayalam News from malayalam.samayam.com, TIL Network