Gokul Murali | Samayam Malayalam | Updated: 13 Aug 2021, 09:25:00 AM
പ്രസവിക്കാത്ത ഒരുതരം ഫെമിനിസ്റ്റുകള്‍ സ്വഭാവ ദൂഷ്യമുള്ളവർ എന്നിങ്ങനെയാണ് നേതാക്കൾ പ്രചരിപ്പിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൾ വഹാബ് എന്നിവര്‍ക്കെതിരെയാണ് പരാതി. എംഎസ്എഫിൽ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ പുരുഷനേതാക്കള്‍ ലൈംഗിക ചുവയോടെ ചിത്രീകരിക്കുന്നത് എന്നും പരാതി
എംഎസ്എഫ് (ചിത്രം-ഫേസ്ബുക്ക്)
ഹൈലൈറ്റ്:
- പ്രസവിക്കാത്ത ഒരുതരം ഫെമിനിസ്റ്റുകള്‍ സ്വഭാവ ദൂഷ്യമുള്ളവർ എന്നിങ്ങനെയാണ് നേതാക്കൾ പ്രചരിപ്പിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്
- സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൾ വഹാബ് എന്നിവര്‍ക്കെതിരെയാണ് പരാതി
- എംഎസ്എഫിൽ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ പുരുഷനേതാക്കള്‍ ലൈംഗിക ചുവയോടെ ചിത്രീകരിക്കുന്നത് എന്നും പരാതി
Also Read : താലിബാൻ പിടിമുറുക്കുന്നു; കാണ്ഡഹാര്‍ പിടിച്ചെടുത്തു, ഒരാഴ്ചയ്ക്കിടെ പിടിച്ചെടുത്തത് 12 പ്രവശ്യ തലസ്ഥാനങ്ങള്‍
ഹരിതയിടെ പത്തോളം സംസ്ഥാന ഭാരവാഹികളാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുകയും അപമാനിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് എന്നാണ് പരാതി. സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൾ വഹാബ് എന്നിവര്‍ക്കെതിരെയാണ് പരാതി.
കോഴിക്കോട് വച്ച് ജൂണ്‍ 22 ന് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചില പരാമര്‍ശങ്ങളാണ് പരാതിയുടെ അടിസ്ഥാനം. സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് സംഘടനകാര്യങ്ങളില്‍ വനിത നേതാക്കളോട് അഭിപ്രായം ചോദിച്ച് സംസാരിക്കവെ വേശ്യയ്ക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകുമല്ലോ അത് പറയൂ എന്നാണ് പരാമര്‍ശിച്ചത്. എംഎസ്എഫിൽ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ പുരുഷനേതാക്കള്‍ ലൈംഗിക ചുവയോടെ ചിത്രീകരിക്കുന്നത്. മാനസികമായി തകര്‍ക്കാൻ ശ്രമിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.
അതിന് പുറമെ, സ്വഭാവ ദൂഷ്യമുള്ളവരാണെന്ന് നിരന്തരം പ്രചരിപ്പിക്കുന്നതായും സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. ഹരിതയിലെ നേതാക്കള്‍ പ്രസവിക്കാത്ത ഒരുതരം ഫെമിനിസ്റ്റുകള്‍ ആണെന്ന് പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
സംഘടനയുടെ അകത്തും പുറത്തും വഴിപ്പെട്ട് നിൽക്കണം. ഇല്ലെങ്കിൽ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതായി പരാതിക്കാര്‍ പറയുന്നു. ലീഗ് നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയായ പി അബ്ദുൾ വഹാബ് ഫോണിലൂടെ അസഭ്യവാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചു. നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെച്ച് പത്ത് സംസ്ഥാന ഭാരവാഹികള്‍ ഒപ്പിട്ട പരാതിയാണ് വനിതാ കമ്മീഷന് നൽകിയിരിക്കുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : women wing haritha leaders complaint against msf leaders
Malayalam News from malayalam.samayam.com, TIL Network