ഹൈലൈറ്റ്:
- ചടങ്ങ് കൻ്റോൺമെൻ്റ് ഹൗസിൽ
- മകള്‍ക്കൊപ്പം ക്യാംപയിൻ്റെ രണ്ടാം ഭാഗം
- ഉദ്ഘാടനം ചെയ്യുന്നത് ഉമ്മൻ ചാണ്ടി
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരിക്കും ടോള്‍ ഫ്രീ നമ്പര്‍ ഉത്ഘാടനം ചെയ്യുന്നത്. ഗായിക അപര്‍ണ രാജീവും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീധനത്തിനെതിരെ പ്രതിപക്ഷം നടത്തുന്ന ക്യാംപയിൻ്റെ രണ്ടാം ഭാഗമെന്ന നിലയിലാണ് ഹെൽപ്ലൈൻ പ്രവര്‍ത്തനം തുടങ്ങുന്നത്.
കൊല്ലം സ്വദേശിനി വിസ്മയ സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് മരിച്ചതിനു പിന്നാലെയാണ് സര്‍ക്കാര്‍ സ്ത്രീധന വിരുദ്ധ പ്രചാരണം ശക്തിപ്പെടുത്തിയത്. വനിതാ ശിശുക്ഷേമ വകുപ്പിൻ്റെയും സാമൂഹ്യനീതി വകുപ്പിൻ്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. സ്ത്രീധനം വാങ്ങിയുള്ള വിവാഹങ്ങളിൽ പങ്കെടുക്കരുതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് വിവാഹിതരാകുന്ന നവദമ്പതിമാര്‍ക്ക് സ്ത്രീധന വിരുദ്ധ, ലിംഗ സമത്വ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശംസാ കാര്‍ഡ് നേരിട്ടെത്തിക്കാനുള്ള ആരോഗ്യമന്ത്രി വീണ ജോര്‍ജിൻ്റെ പദ്ധതിയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ പിന്തുണയും ലഭിച്ചിരുന്നു. സര്‍ക്കാര്‍ സര്‍വീസിൽ പ്രവേശിക്കുന്നവര്‍ സ്ത്രീധനം വാങ്ങില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നും നിബന്ധനയുണ്ട്.
Also Read: ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങൾ നേരിടും; സിസിടിവി സ്ഥാപിക്കും: ആരോഗ്യ മന്ത്രി
ഇതിനിടെ, സര്‍വകലാശാലകളിലെ പ്രവേശനത്തിനും സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. സ്ത്രീധനത്തിനെതിരെ സ്കൂളുകളിലും പ്രചാരണം നടത്തണമെന്നും സര്‍വകലാശാലകളിൽ നിന്ന് സത്യവാങ്മൂലം നല്കുന്ന ആശയം വൈസ് ചാൻസലര്‍മാര്‍ തന്നെ മുന്നോട്ടു വെച്ചിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ആഭരണങ്ങള്‍ ധരിച്ച വധുവിനെ മോഡലാക്കുന്ന പരസ്യങ്ങള്‍ ജ്വല്ലറികള്‍ ഉപേക്ഷിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു.
ജാമ്യം വേണോ? കൈക്കൂലി താ… എസ്ഐയെ കൈയ്യോടെ പൊക്കി വിജിലൻസ്!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : opposition leader vd satheesan starts helpline against dowry system as part of makalkkoppam campaign
Malayalam News from malayalam.samayam.com, TIL Network