വൈറ്റമിന്‍ ഇ ഓയില്‍ കൊണ്ട് മുഖത്തു പുരട്ടാന്‍ പല തരത്തിലെ ഫേസ്പായ്ക്കുകള്‍ ഉണ്ടാക്കാം.
തൈര്
തൈര്, വൈറ്റമിന്‍ ഇ, തേന്‍ എന്നിവ ചേര്‍ത്തു മുഖത്ത് പുരട്ടാം. ഈ പ്രകൃതി ചേരുവകൾക്ക് ഓരോന്നിനും അവരുടേതായ ഗുണങ്ങളുണ്ട്. തൈരിൽ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ തടയുന്ന ഗുണങ്ങളുണ്ട്, മുഖക്കുരു കുറയ്ക്കാൻ നാരങ്ങ സഹായിക്കും, തേൻ ഒരു മോയ്സ്ചറൈസറായി പ്രവർത്തിക്കും. മികച്ച ഫലങ്ങൾക്കായി അവയെല്ലാം ചേർത്ത് യോജിപ്പിക്കുക. മുഖത്തു പുരട്ടുന്നതിന് മുമ്പായി റോസ് വാട്ടർ ഉപയോഗിച്ച് ചർമ്മം വൃത്തിയാക്കാം. തയ്യാറാക്കിയ ഫെയ്സ് മാസ്ക് മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങാൻ അനുവദിക്കുക. ശേഷം, തണുത്ത വെള്ളം ഉപയോഗിച്ച് മുഖം വൃത്തിയായി കഴുകുക.
ഒലിവ് എണ്ണയും വൈറ്റമിന്‍ ഇ എണ്ണയും
ഒലിവ് എണ്ണയും വൈറ്റമിന്‍ ഇ എണ്ണയും കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നത് തടയുകയും നിറവ്യത്യാസം ഉണ്ടാവുന്നത് തടയുകയും ചെയ്യും.ആദ്യം ഒലിവ് എണ്ണയും വൈറ്റമിന്‍ ഇ എണ്ണയും ഒരുമിച്ച് ചേർക്കണം. മൃദുവായ വിരൽത്തുമ്പുകൾ ഉപയോഗിച്ച് മുഖം മസാജ് ചെയ്യാൻ ഈ മിശ്രിത എണ്ണ ഉപയോഗിക്കുക. ഇത് ഒരു രാത്രി മുഴുവൻ മുഖത്ത് നിലനിർത്തണം.ഇത് പതിവായി ചെയ്യേണ്ടതുണ്ട്, ആവശ്യമുള്ള ഫലം നേടുന്നതിന് ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇത് പ്രയോഗിക്കുക.ശുദ്ധമായ ഒലിവ് എണ്ണ ചർമ്മത്തിന്റെ ഈർപ്പം വർദ്ധിപ്പിക്കുകയും കോശങ്ങളുടെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുകയും അതുവഴി ചർമ്മത്തിലെ നിറവ്യത്യാസവും കറുത്ത പാടുകളും കുറയ്ക്കുകയും ചെയ്യും. കേടായ ചർമ്മകോശങ്ങൾ വൈറ്റമിന്‍ ഇ എണ്ണ ഉപയോഗിച്ച് നന്നാക്കുന്നു.
പാലും തേനും
വരണ്ട ചർമ്മത്തെ തടയാൻ ഉപയോഗിക്കുന്ന തെളിയിക്കപ്പെട്ട ഘടകങ്ങളാണ് പാലും തേനും. വൈറ്റമിന്‍ ഇ ഈ മിശ്രിതത്തിൽ ചേർക്കുന്നത് മോയ്സ്ചറൈസിംഗ് ഗുണങ്ങൾ വർദ്ധിപ്പിക്കുകയും മൃദുവായതും ജലാംശം നിറഞ്ഞതുമായ ചർമ്മം നേടാൻ സഹായിക്കുന്നു.പാലും തേനും തുല്യ അളവിൽ എടുത്ത് അതിലേയ്ക്ക് രണ്ട് വൈറ്റമിന്‍ ഇ ഗുളികകൾ പൊട്ടിച്ച് ഒഴിച്ച ശേഷം നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടിയ ശേഷം, വരണ്ടതാക്കാൻ അനുവദിക്കുക. ചേരുവകൾ ആഗിരണം ചെയ്യാൻ അനുവദിക്കുന്നതിന് 30 മിനിറ്റ് നേരം വച്ചതിനു ശേഷം, മുഖം കഴുകാൻ ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുക.
ഗ്ലിസറിൻ
ഗ്ലിസറിൻ മികച്ച ഒരു മോയ്സ്ചുറൈസറാണ്. വൈറ്റമിന്‍ ഇ എണ്ണയുമായി ഇത് സംയോജിപ്പിക്കുന്നത് വഴി, മൃദുവായ ചർമ്മം നിങ്ങൾക്ക് എളുപ്പത്തിൽ സ്വന്തമാക്കാവുന്നതാണ്.ഒരു ടീസ്പൂൺ ഗ്ലിസറിൻ എടുത്ത്, അതിലേയ്ക്ക് ഒരു ടീസ്പൂൺ റോസ് വാട്ടറും ഒരു വൈറ്റമിന്‍ ഇ ഗുളിക പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. ഇത് 4-5 മണിക്കൂർ അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ വയ്ക്കുക. പിറ്റേന്ന് രാവിലെ മുഖം തണുത്ത വെള്ളത്തിൽ കഴുകണം.ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യുന്നത്ആവർത്തിക്കുക. വൈറ്റമിന്‍ ഇ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും പരിപോഷിപ്പിക്കാനും സഹായിക്കുന്നുവെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഗ്ലിസറിൻ ഈർപ്പം ആകർഷിക്കുന്നു, കാരണം ഇത് ചർമ്മത്തെ മൃദുവായും മിനുസമാർന്നതായും നിലനിർത്തുന്നു.
പപ്പായ
ചർമ്മത്തിലെ കറുത്ത പാടുകളും കളങ്കങ്ങളും കുറയ്ക്കുന്നതിനുള്ള കഴിവിനാൽ പപ്പായയിലെ പപ്പൈൻ എൻസൈം പേരുകേട്ടതാണ്. ഇത് തേനും വിറ്റാമിൻ ഇ എണ്ണയുമായി കലർത്തുമ്പോൾ, നിങ്ങൾക്ക് ഈർപ്പമുള്ളതും തിളക്കമുള്ളതുമായ ചർമ്മം ഉണ്ടാകുന്നതാണ്. ഒരു പാത്രത്തിൽ പപ്പായ തൊലി അരച്ചത് എടുത്ത് അതിൽ വിറ്റാമിൻ ഇ ഗുളിക പൊട്ടിച്ച് അതിന്റെ എണ്ണ അതിലേക്ക് കലർത്തി യോജിപ്പിക്കുക. അടുത്തതായി, നിങ്ങൾ ഈ മിശ്രിതത്തിലേക്ക് തേൻ ചേർക്കണം. ശേഷം, ഈ ഫേയ്സ് മാസ്ക് മുഖത്തും കഴുത്തിലും തുല്യമായി പുരട്ടി വരണ്ടതാക്കാൻ അനുവദിക്കണം. ഫേയ്സ് മാസ്ക് പൂർണ്ണമായും വരണ്ടുപോകുമ്പോൾ നിങ്ങൾ മുഖം വെള്ളത്തിൽ കഴുകണം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : vitamin e oil facepacks
Malayalam News from malayalam.samayam.com, TIL Network