വ്യക്തികള്‍ക്ക് താത്പര്യമില്ലെങ്കിൽ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കൊവിഡ് 19 വാക്സിൻ സര്‍ട്ടിഫിക്കറ്റിൽ ഉള്‍പ്പെടുത്തുകയാണെന്നാണ് മമത ബാനര്‍ജി ഉയര്‍ത്തുന്ന ആരോപണം.
പ്രധാനമന്ത്രി മോദിയ്ക്കെതിരെ മമത ബാനർജി Photo: BCCL/File
ഹൈലൈറ്റ്:
- മരണ സര്‍ട്ടിഫിക്കറ്റിലും പ്രധാനമന്ത്രിയുടെ ചിത്രം വേണമെന്ന് മമത
- പ്രധാനമന്ത്രിയ്ക്ക് രൂക്ഷവിമര്‍ശനം
- യുപിഎസ്സി പരീക്ഷാ ചോദ്യങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്ന് മമത
യുപിഎസ്സി പരീക്ഷയ്ക്ക് ചോദിക്കുന്നത് ബിജെപി നല്കിയ ചോദ്യങ്ങളാണെന്ന ഗുരുതരമായ ആരോപണവും മമത ബാനര്‍ജി ഉന്നയിച്ചു. യുപിഎസ്സിയെ തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും മമത ആരോപിച്ചു.
“ഒരു വ്യക്തി നിങ്ങളെ പിന്തുണയ്ക്കുന്നില്ലായിരിക്കും, പക്ഷെ നിങ്ങളുടെ ചിത്രം കൊവിഡ് 19 വാക്സിൻ സര്‍ട്ടിഫിക്കറ്റിൽ നിര്‍ബന്ധമാക്കിയിരിക്കുന്നു. എനിക്ക് നിങ്ങളെ ഇഷ്ടമല്ലായിരിക്കും, എന്നിട്ടും ഞാൻ ഇത് കൊണ്ടു നടക്കണം. എവിടെയാണ് സ്വാതന്ത്ര്യം? നിങ്ങള്‍ മരണ സര്‍ട്ടിഫിക്കറ്റിൽ കൂടി ചിത്രം നിര്‍ബന്ധമാക്കണം.” മമത ബാനര്‍ജി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മമതയുടെ വാക്കുകള്‍.
Also Read: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 40,000 കേസുകള്‍; രോഗബാധിതരുടെ എണ്ണം 3.21 കോടി കേസുകളായി
കൊവിഡ് കേസുകളിലെ വര്‍ധനവു മൂലം സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനിടയിലാണ് മമത ബാനര്‍ജിയുടെ വാക്കുകള്‍. ഓഗസ്റ്റ് 30 വരെ നിയന്ത്രണങ്ങള്‍ നീട്ടിയതായി മമത അറിയിച്ചു. രാത്രി കര്‍ഫ്യൂ നിയമത്തിൽ രണ്ട് മണിക്കൂര്‍ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും ലോക്കൽ ട്രെയിൻ സര്‍വീസിനുള്ള നിയന്ത്രണം തുടരും. രാത്രി 11 മണിയ്ക്കും പുലര്‍ച്ചെ 5 മണിയ്ക്കും ഇടയിലാണ് കര്‍ശന നിയന്ത്രണങ്ങളുള്ളത്.
യുപിഎസ്പി പരീക്ഷയിൽ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് അക്രമങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങളിലും മമത ബാനര്‍ജി പ്രതിഷേധമറിയിച്ചു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് അതിക്രമങ്ങളെപ്പറ്റി 200 വാക്കിൽ എഴുതുക എന്നതായിരുന്നു ചോദ്യം. കൂടാതെ ഡൽഹിയിലെ ഓക്സിജൻ ക്ഷാമം സംബന്ധിച്ചും കര്‍ഷക പ്രക്ഷോഭം സംബന്ധിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. എന്നാൽ ഈ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ നടപടി രാഷ്ട്രീയപ്രേരിതമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും മമത ബാനര്‍ജി പറഞ്ഞു. യുപിഎസ്പിയെപ്പോലെ ഒരു ഉന്നത സ്ഥാപനത്തിനു എങ്ങനെയാണ് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താൻ സാധിക്കുന്നതെന്നും മമത ബാനര്‍ജി ചോദിച്ചു.
കെപിസിസി പുനസംഘടന ചർച്ചകൾ ദില്ലിയിൽ ആരംഭിക്കുന്നു..
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : west bengal cm mamata banerjee against pm narendra modi regarding photo on vaccine certificate
Malayalam News from malayalam.samayam.com, TIL Network