കഴിഞ്ഞ മാസം നസഹ നടത്തിയ 878 ഓളം പരിശോധനകളിലാണ് ഇത്രയും പേര് അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു.
സൗദി കണ്ട്രോള് ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷന്
കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള സൗദി അഴിമതി വിരുദ്ധ അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയത്. സൗദി കണ്ട്രോള് ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷന് (നസാഹ) ആണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി, വ്യാജ രേഖ നിര്‍മ്മാണം തുടങ്ങിയ കേസുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.
കഴിഞ്ഞ മാസം നടത്തിയത് നിരവധി പരിശോധനകള്‍
ആഭ്യന്തരം, പ്രതിരോധം, നാഷനല്‍ ഗാര്‍ഡ്, ആരോഗ്യം, നീതിന്യായം, മുനിസിപ്പല്‍ ഗ്രാമകാര്യം, പാര്‍പ്പിടം, കൃഷി ജലവിഭവം, വിദ്യഭ്യാസം, വാണിജ്യം തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് പിടിയിലായത്. കഴിഞ്ഞ മാസം നസഹ നടത്തിയ 878 ഓളം പരിശോധനകളിലാണ് ഇത്രയും പേര് അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു.
അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനം
ഇവര്‍ക്കു പുറമേ വിദേശികളും സ്വദേശികളുമായ 461 പേരും അറസ്റ്റിലായി. ഇവര്‍ക്കെതിരായ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രൊസിക്യൂഷന് ഉടന്‍ കൈമാറുമെന്ന് അതോറിറ്റി അറിയിച്ചു. അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവരങ്ങള്‍ കൈമാറുന്നതിന് നസഹ ബോധവല്‍ക്കരണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂട്ട അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : more than 200 arrested in latest saudi anti corruption purge
Malayalam News from malayalam.samayam.com, TIL Network