ഹൈലൈറ്റ്:
- പെട്രോള്‍ വില കുറയ്ക്കുന്നതിലൂടെ തമിഴ്നാട് സര്‍ക്കാരിന് 1,160 കോടിയുടെ നഷ്ടം
- ധനകാര്യമന്ത്രി പഴനിവേൽ ത്യാഗരാജൻ ആദ്യ പേപ്പർ രഹിത ബജറ്റ് അവതരിപ്പിച്ചു
- മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രത്യേക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പെട്രോള്‍ വില കുറച്ചിരിക്കുന്നത്
Also Read : താലിബാൻ പിടിമുറുക്കുന്നു; കാണ്ഡഹാര്‍ പിടിച്ചെടുത്തു, ഒരാഴ്ചയ്ക്കിടെ പിടിച്ചെടുത്തത് 12 പ്രവശ്യ തലസ്ഥാനങ്ങള്‍
പെട്രോള്‍ വില കുറയ്ക്കുന്നതിലൂടെ തമിഴ്നാട് സര്‍ക്കാരിന് 1,160 കോടിയുടെ നഷ്ടമാണ് ഉണ്ടാകുക എന്ന് ധനകാര്യമന്ത്രി പഴനിവേൽ ത്യാഗരാജൻ വ്യക്തമാക്കി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രത്യേക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പെട്രോള്‍ വില കുറച്ചിരിക്കുന്നത് എന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. സംസ്ഥാന എക്സൈസ് തീരുവയിൽ നിന്നുമാണ് പെട്രോളിന് കുറച്ചിരിക്കുന്നത്.
ത്യാഗരാജന് തമിഴ്നാട് സര്‍ക്കാരിന്റെ ധനസ്ഥതി സംബന്ധിച്ച ധവളപത്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബജറ്റ് അവതരണം നടത്തിയത്. തമിഴ്നാടിന്റെ ചരിത്രത്തിലാദ്യമായി കടലാസ് രഹിത ഇലക്ട്രോണിക് ബജറ്റാണ് അവതരിപ്പിച്ചത് എന്ന പ്രത്യേകതയും ഉണ്ട്.
ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ യോഗ്യരായ കുടുംബങ്ങളിലെ വനിത അംഗങ്ങള്‍ക്ക് ആയിരം പ്രതിമാസ സഹായം ബജറ്റിൽ പ്രഖ്യാപിച്ചു. കോയമ്പത്തൂരിൽ 500 ഏക്കറിൽ പ്രതിരോധ വ്യവസായ പാര്‍ക്ക് പ്രഖ്യാപിച്ചു. ഇതിന് 3000 കോടിയുടെ നിക്ഷേപമാണ് കണക്കാക്കുന്നത്. സ്ത്രീ ബസ് യാത്രികര്‍ക്ക് സബ്സിഡി നല്‍കുന്നതിന് 703 കോടിയുടെ ഗ്രാന്‍ഡ്. എന്നിങ്ങനെ നീളുന്നു ഡിഎംകെയുടെ ജനപ്രിയ പദ്ധതികള്‍.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : tamil nadu budget 2021 22 petrol price will be reduced by 3 per litre says finance minister
Malayalam News from malayalam.samayam.com, TIL Network