വാട്സ്ആപ്പിലെ “ആർക്കൈവ്ഡ്” (Archived) എന്ന ഫീച്ചർ ഉപയോഗിച്ച് എളുപ്പത്തിൽ ചാറ്റുകൾ ചാറ്റ് ലിസ്റ്റിൽ നിന്നും മറച്ചുവെയ്ക്കാൻ കഴിയും. ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാൻ വായിക്കുക
ചിലപ്പോൾ ചില ചാറ്റുകൾ നിങ്ങളുടെ ചാറ്റ് ലിസ്റ്റിൽ കാണണ്ട എന്ന് തോന്നുന്ന അവസരങ്ങൾ ഉണ്ടായേക്കാം. ചാറ്റ് ഡിലീറ്റ് ചെയ്യാതെ തന്നെ അത് മറച്ചുവയ്ക്കാൻ വാട്സ്ആപ്പിൽ ഒരു വഴിയുണ്ട്. വാട്സ്ആപ്പിലെ “ആർക്കൈവ്ഡ്” (Archived) എന്ന ഫീച്ചർ ഉപയോഗിച്ച് എളുപ്പത്തിൽ ചാറ്റുകൾ ചാറ്റ് ലിസ്റ്റിൽ നിന്നും മറച്ചുവെയ്ക്കാൻ കഴിയും. ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാൻ വായിക്കുക.
WhatsApp tip: How to hide chats on a temporary basis? താത്കാലികമായി എങ്ങനെ ചാറ്റുകൾ മറച്ചുവയ്ക്കാം?
സ്റ്റെപ് 1: നിങ്ങൾ ഏതെങ്കിലും ഒരു ചാറ്റിൽ കുറച്ചു നേരം ക്ലിക്ക് ചെയ്ത് പിടിക്കുക. അപ്പോൾ മുകളിലായി ആർക്കൈവ്ഡ് ചിഹ്നം ( ) കാണാൻ കഴിയും.
സ്റ്റെപ് 2: അതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ചാറ്റ് ഒളിപ്പിക്കാം.
ഓർക്കുക, ആർക്കൈവുചെയ്ത വ്യക്തിഗത ചാറ്റുകൾ അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റുകൾ ആ വ്യക്തിയിൽ നിന്നോ ഗ്രൂപ്പ് ചാറ്റിൽ നിന്നോ പുതിയ സന്ദേശം ലഭിക്കുമ്പോഴും ആർക്കൈവുചെയ്തതായി തന്നെ തുടരും. നിങ്ങളെ മെൻഷൻ ചെയ്യുകയോ നിങ്ങൾക്ക് മറുപടി നൽകുകയോ ചെയ്തതാണെങ്കിൽ മാത്രമേ ആർകൈവ് ചാറ്റുകളുടെ നോട്ടിഫിക്കേഷൻ ലഭിക്കുകയുള്ളു.
WhatsApp: How to undo ‘hidden’ chats on Android – ആൻഡ്രോയിഡിലെ ‘മറഞ്ഞിരിക്കുന്ന’ ചാറ്റുകൾ എങ്ങനെ പഴയപടിയാക്കാം
സ്റ്റെപ് 1: ചാറ്റുകളുടെ അവസാനം എത്തുന്നത് വരെ താഴേക്ക് സ്ക്രോൾ ചെയ്യുക
സ്റ്റെപ് 2: നിങ്ങൾ ഒരു ആർക്കൈവ്ഡ് വിഭാഗം കാണും, അതിൽ ക്ലിക്ക് ചെയ്യുക. അവിടെ, മറഞ്ഞിരിക്കുന്ന എല്ലാ ചാറ്റുകളും നിങ്ങൾക്ക് കാണാനാകും.
സ്റ്റെപ് 3: മറഞ്ഞിരിക്കുന്ന ചാറ്റുകൾ നിങ്ങൾക്ക് വീണ്ടും മുകളിൽ കാണണമെങ്കിൽ, ഏതെങ്കിലും ചാറ്റിൽ ദീർഘനേരം അമർത്തി അതേ ആർക്കൈവ് ബോക്സിൽ ക്ലിക്ക് ചെയ്യുക ( ).
How to “permanently” hide chats on WhatsApp? – വാട്സ്ആപ്പിൽ ചാറ്റുകൾ എങ്ങനെ “ശാശ്വതമായി” മറയ്ക്കാം?
ഇതിനായി, നിങ്ങൾ “ചാറ്റുകൾ ആർക്കൈവുചെയ്ത് സൂക്ഷിക്കുക” ( Keep chats archived) എന്ന ഫീച്ചർ ഓൺ ചെയ്യേണ്ടതുണ്ട്. സെറ്റിങ്സ്> ചാറ്റ്സ് > ആർക്കൈവ്ഡ് ചാറ്റ്സ് > കീപ് ചാറ്റ്സ് ആർക്കൈവ്ഡ് എന്നിങ്ങനെ പോയാൽ അത് ഓൺ ചെയ്യാൻ സാധിക്കും. ഇത്സ ഓൺ ആക്കുകയാണെങ്കിൽ എല്ലാ ചാറ്റുകളും എന്നെന്നേക്കുമായി മറഞ്ഞിരിക്കും. എന്നാൽ ഈ ഫീച്ചർ ഓൺ ചെയ്താൽ മുന്നിൽ മുകൾ ഭാഗത്തായി ആർക്കൈവ്ഡ് എന്ന ഒരു ബോക്സ് തെളിയും എന്നതാണ് പ്രശ്നം. പക്ഷേ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ആ ബോക്സ് നീക്കംചെയ്യാം, അത് എങ്ങനെയെന്ന് ചുവടെ വായിക്കാം.
Also read: WhatsApp: ചാറ്റ് ഹിസ്റ്ററി ട്രാൻസ്ഫർ ചെയ്യാൻ സംവിധാനം; വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ
WhatsApp: How to remove the Archived box from the top on Android – മുകളിലെ ആർക്കൈവ് ബോക്സ് എങ്ങനെ നീക്കംചെയ്യാം
സ്റ്റെപ് 1: നിങ്ങളുടെ സ്മാർട്ട്ഫോണിലെ വാട്ട്സ്ആപ്പ് തുറന്ന് സ്ക്രീനിനു മുകളിലുള്ള ആർക്കൈവ്ഡ് ബോക്സിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾ ആർക്കൈവുചെയ്ത എല്ലാ ചാറ്റുകളും അതിൽ വരും.
സ്റ്റെപ് 2: അതിലെ മൂന്ന് ഡോട്ടുകളുള്ള ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇത് “ആർക്കൈവ്ഡ്” എന്നതിന്റെ വലതുവശത്താണ്. അതിലെ “ആർക്കൈവ് സെറ്റിങ്സ്” വീണ്ടും ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 3: “കീപ്സ് ചാറ്റ്സ് ആർക്കൈവ്ഡ്” ( Keep Chats Archived) ഓപ്ഷൻ ഡിസേബിൾ ചെയ്യുക. അത് ഡിസേബിൾ ചെയ്തു കഴിഞ്ഞാൽ ആർക്കൈവ് ബോക്സ് സ്ക്രീനിനു മുകളിൽ നിന്ന് അപ്രത്യക്ഷമാകും.
ഈ ഓപ്ഷൻ ഡിസേബിൾ ചെയ്താൽ, പുതിയ മെസ്സേജുകൾ ലഭിക്കുമ്പോൾ ആ ചാറ്റുകൾ വീണ്ടും പ്രത്യക്ഷമാകും. അങ്ങനെ ഓരോ തവണയും അവ പ്രത്യക്ഷപ്പെടേണ്ടതില്ല എന്നാണെങ്കിൽ ” കീപ്സ് ചാറ്റ്സ് ആർക്കൈവ്ഡ്” ഡിസേബിൾ ചെയ്യാതിരിക്കുന്നതാണ് ഉചിതം.