ഒരു നുള്ള കായം ഭക്ഷണത്തില്‍ ചേര്‍ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ.
വയറിന്റെ ആരോഗ്യത്തിന്
വയറിന്റെ ആരോഗ്യത്തിന് ഉത്തമമായ ചേരുവയാണ് കായം എന്നത് എടുത്തു പറയണം. ദഹനക്കേട്, വായുകോപം, ശരീരത്തിൽ വെള്ളം വെള്ളം കെട്ടിക്കിടക്കൽ എന്നിവയുടെ ഫലമായി നമ്മുടെ വയർ വീർക്കുന്നത് സാധാരണമാണ്. കായത്തിൽ അടങ്ങിയിട്ടുള്ള ആന്റിസ്പാസ്മോഡിക്, ആൻറി ഇൻഫ്ലമേറ്ററി സവിശേഷതകളുടെ സഹായത്താൽ, ഇത് ദഹനപ്രശ്നങ്ങൾക്ക് ഒരു മികച്ച പരിഹാരമാണ്.കായത്തിന് ദഹനത്തെ സഹായിക്കാൻ കഴിയുമെന്ന് മാത്രമല്ല, അതിന്റെ ക്ഷാര സ്വഭാവം കാരണം ആസിഡ് റിഫ്ലക്സ് ഒഴിവാക്കാനും ഇത് ഫലപ്രദമാണ്.
മെറ്റബോളിസം
നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ കായം കലക്കിയ വെള്ളം സഹായിക്കുന്നു. ഉയര്‍ന്ന ഉപാപചയ നിരക്കിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. കായം വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. ഇത് നിങ്ങളുടെ ശരീരത്തിലെ മോശം കൊളസ്ട്രോളിനെ നിയന്ത്രണത്തിലാക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.കായം സമ്മർദ്ദം അകറ്റുവാൻ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. സമ്മർദ്ദം കുറയ്ക്കുന്നതിലൂടെ, വന്ധ്യത മുതൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരെയുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത് നിങ്ങളെ സഹായിക്കും.
ആര്‍ത്തവ പ്രശ്നങ്ങള്‍ക്ക്
ആര്‍ത്തവ പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് കായം. ഈ സുഗന്ധവ്യഞ്ജനം അടിവയറ്റിലെ പേശികളെ സുഗമമാക്കാൻ സഹായിക്കുന്നു. അതിലൂടെ ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറുവേദന കുറയ്ക്കുന്നു.അലര്‍ജി പ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് കായം. ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ കായത്തിൽ അടങ്ങിയിട്ടുണ്ട് എന്ന് അറിയപ്പെടുന്നു, ഇത് ശ്വാസകോശത്തെ രോഗകാരികളിൽ നിന്ന് സംരക്ഷിക്കുവാൻ സഹായിക്കുന്നു.
സൗന്ദര്യ മുടി സംരക്ഷണത്തിന്
സൗന്ദര്യ മുടി സംരക്ഷണത്തിന് മികച്ച ചേരുവയാണ് കായം. മുടിയുടെ കാര്യത്തിൽ വീട്ടുവൈദ്യങ്ങളിൽ നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് തീർച്ചയായും കായം ഒന്ന് പരീക്ഷിച്ചുനോക്കാം. ഇത് നിങ്ങളുടെ മുടിക്കും ശിരോചർമ്മത്തിനും വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നു. തൈര്, തേൻ തുടങ്ങിയ മറ്റ് ചേരുവകളുമായി ഇത് ചേർത്ത് മുടിയിൽ പ്രയോഗിക്കുന്നതിലൂടെ കൂടുതൽ നേരം തലയിൽ ഈർപ്പം നിലനിർത്താൻ സാധിക്കുന്നു ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ് കായം. ഫ്രീ റാഡിക്കലുകളുടെ പ്രവർത്തനത്തിനെതിരെ പോരാടുന്നതിന് ആന്റിഓക്സിഡന്റുകൾ നമ്മുടെ ശരീരത്തെ എങ്ങനെ സഹായിക്കുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. അതിനാൽ, നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഫെയ്സ് പാക്കുകളിൽ ഒരു നുള്ള് കായം നിങ്ങൾക്ക് ചേർക്കാം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how a pinch of asfoetida helps your health
Malayalam News from malayalam.samayam.com, TIL Network