പ്രായപൂർത്തിയാകാത്ത കുട്ടിയാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
പ്രതീകാത്മക ചിത്രം. PHOTO: TNN
ഹൈലൈറ്റ്:
- നാലു വയസുകാരൻ വീട്ടുമുറ്റത്ത് മൂത്രമൊഴിച്ചു
- തർക്കത്തിനൊടുവിൽ അമ്മയെ കൊലപ്പെടുത്തി
- പ്രതി പ്രായപൂർത്തിയാകാത്ത ആൾ
പ്രായപൂർത്തിയാകാത്ത കുട്ടിയാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. സാവിത്രി റാണയുടെ ശരീരത്തിൽ നിരവധി തവണ വെട്ടേറ്റെന്നാണ് റിപ്പോർട്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നാല് വയസുകാരൻ മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടായത്.
Also Read : അമ്മയുടെ മരണം കുഞ്ഞിൻ്റെ കൈകൊണ്ട്; സൂം മീറ്റിങിനിടെ 21കാരിയ്ക്ക് ദാരുണാന്ത്യം
കുട്ടി വീടിനു മുന്നിൽ മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ട് ഇരുകുടുംബങ്ങളും തമ്മിൽ തർക്കം നടന്നിരുന്നു. കൊലപാതകത്തിൽ പ്രതിയായ കുട്ടിയും അതിൽ ഉൾപ്പെട്ടിരുന്നു എന്നാണ് പോലീസ് പറയുന്നത്. മറ്റു വീട്ടുകാരും സ്ഥലത്തെ കടയുടമകളും ഇടപെട്ടായിരുന്നു തർക്കം അവസാനിപ്പിച്ചത്. എന്നാൽ ആഗസ്റ്റ് 11ന് രാത്രിയാണ് സാവിത്രിയെ കുട്ടി ആക്രമിക്കുന്നത്. രാത്രി 11.30 ഓടെയായിരുന്നു സംഭവം.
Also Read : 93 കാരന്റെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ; അന്ത്യകര്‍മ്മങ്ങൾ ചെയ്യാൻ പണമില്ലെന്ന് വിശദീകരണം
കത്തിയുമായെത്തിയ കുട്ടി സാവിത്രി റാണയെ വെട്ടുകയായിരുന്നെന്നാണ് ഡിസിപി പ്രണവ് ടയാൽ പറയുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവർ വൈകാതെ തന്നെ മരിക്കുകയും ചെയ്തു. യുവതിയെ വെട്ടിയ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഉദ്യോസ്ഥർ അറിയിച്ചു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : a 33-year-old woman paid with her life for four-year-old son urinated in front of her neighbour’s house in delhi
Malayalam News from malayalam.samayam.com, TIL Network