ഒരാളുടെ നിൽപ്പും നടപ്പും ഇരുപ്പും രീതികൾ എല്ലാം ആ വ്യക്തിയുടെ ആരോഗ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സൂചനകളാണ്. ശരീരഭാവം നേരെയാക്കാൻ സഹായിക്കുന്ന ചില വ്യായാമങ്ങൾ ഇതാ..
ശരീരഭാവം മെച്ചപ്പെടുത്താൻ ചില വ്യായാമങ്ങൾ
ഹൈലൈറ്റ്:
- അനാരോഗ്യകരമായ നില്പ്, ഇരുപ്പ് രീതികൾ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം
- ഒരു നല്ല ഭാവം സ്കാപുലാർ, കോർ ബലം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും
- ആരോഗ്യകരമായ ഒരു ഭാവം അർത്ഥമാക്കുന്നത് വഴക്കമുള്ളതും ശക്തവുമായ പേശികളുടെ സാന്നിധ്യമാണ്.
നല്ല ഭാവത്തിൻറെ പ്രാധാന്യം:
*രക്തചംക്രമണം മെച്ചപ്പെടുത്തുന്നത് കാരണം പേശികൾക്ക് ആയാസം നൽകുകയും പേശിവേദന തടയാൻ സഹായിക്കുകയും ചെയ്യുന്നു.
*നട്ടെല്ലിന് പരിക്കുകൾ, അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ, സന്ധി വേദന എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
*നടുവേദന, കഴുത്ത് വേദന, തോളിൽ വേദന, തലവേദന എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
*ഒരാളുടെ ഊർജ്ജ നില, ശ്വാസകോശ ശേഷി, രക്തചംക്രമണ, ദഹന ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും നല്ല നില്പ് രീതികൾ സഹായിക്കുന്നു.
*ആത്മവിശ്വാസവും ആത്മാഭിമാനവും വർദ്ധിപ്പിക്കുന്നതിനാൽ മാനസികാരോഗ്യത്തിന് ഗുണം ചെയ്യും.
മികച്ച പോസ്ച്ചർ നിലനിർത്താൻ സഹായിക്കുന്ന ചില വ്യായാമങ്ങൾ ഇതാ:
ഫിറ്റ്നസ് സ്വന്തമാക്കാൻ ആദ്യം ഒഴിവാക്കണം ഈ ശീലങ്ങൾ
ഗ്ലൂട്ട് സ്ക്വീസ് (Glute squeeze):
ഈ വ്യായാമം നിങ്ങളുടെ ഭാവം മെച്ചപ്പെടുത്തും. ചെയ്യേണ്ട രീതി:
*ഏറ്റവും സുഖപ്രദമായ രീതിയിൽ മലർന്ന് കിടക്കുക
*ശേഷം കാൽപ്പാദങ്ങൾ തറയിൽ അമർത്തി വെച്ച ശേഷം കാൽ മുട്ടുകളും നിതംബ ഭാഗവും ഉയർത്തുക.
*ശേഷം ശ്വാസം ഉള്ളിലെക്കെടുത്തുകൊണ്ട് നിതംബ ഭാഗം ഉയർത്തുക.
*10 സെക്കന്റ് നേരം ഈ രീതിയിൽ തുടർന്ന ശേഷം പതുക്കെ പഴയ രീതിയിലേക്ക് തിരിച്ചു വരിക.
*ഈ രീതി പല തവണ ആവർത്തിക്കുക
ഇടുപ്പിന് ചുറ്റുമുള്ള വണ്ണം കുറയ്ക്കാം, പ്ലാങ്ക് എക്സർസൈസ് ചെയ്തോളൂ
പ്ലാങ്ക്
മികച്ച ശാരീരിക വടിവിന് പ്ലാങ്ക് ചെയ്യുന്നത് നല്ലതാണ്.
*ആദ്യം കൈ മുട്ടുകളും കാൽ പാദങ്ങളും തറയിൽ ഊന്നി ശരീരം പതുക്കെ തറയിൽ നിന്ന് ഉയർത്തുക.
*നിങ്ങളുടെ കാലുകൾ നിങ്ങളുടെ ഇടുപ്പിൽ നിന്ന് അൽപ്പം അകലെ വയ്ക്കുക.
*നിങ്ങളുടെ ഇടുപ്പ് മുകളിലേക്ക് ഉയർത്തി ശ്വസിക്കുക.
*നിങ്ങളുടെ ഇടുപ്പ് പ്രാരംഭ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുമ്പോൾ 10 സെക്കൻഡ് അമർത്തിപ്പിടിക്കുക.
ചെസ്റ്റ് ഓപണർ:
ഈ വ്യായാമം നിങ്ങളുടെ അരയ്ക്ക് മുകളിലുള്ള ശരീര ഭാഗം മികച്ച രീതിയിൽ നിലനിർത്താൻ കഴിയും. ചെയ്യേണ്ട വിധം:
*ആദ്യം നേരെ നിൽക്കുക.
*ശേഷം നിങ്ങളുടെ കാലുകൾ ഇടുപ്പിന്റെ വീതിയ്ക്ക് സമാനമായി അകലെ വയ്ക്കുക.
*ശ്വാസമെടുത്തുകൊണ്ട് നിങ്ങളുടെ നെഞ്ച് പുറത്തേക്ക് തള്ളുകയും നിങ്ങളുടെ കൈകൾ പിന്നിലേക്ക് കൊണ്ടുവരികയും ചെയ്യുക.
*അല്പ സമയത്തിന് ശേഷം നിങ്ങളുടെ നെഞ്ച് പ്രാരംഭ സ്ഥാനത്തേക്ക് കൊണ്ടുവരുമ്പോൾ ശ്വാസം പുറത്ത് വിടുക.
*ഈ രീതി കുറച്ചു നേരം ആവർത്തിക്കുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : simple exercises to improve your posture
Malayalam News from malayalam.samayam.com, TIL Network