മെസി-കെയിലിയന്‍ എംബാപെ-നെയ്മര്‍ ത്രയത്തിന്റെ ആദ്യ മത്സരം കൂടിയാവും ഇത്
പാരിസ്: സൂപ്പര്‍ താരം ലയണല്‍ മെസി തന്റെ പുതിയ ക്ലബ്ബായ പാരിസ് സെന്റ് ജര്‍മനായി (പി.എസ്.ജി) ഇന്ന് അരങ്ങേറുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരത്തില്‍ പി.എസ്.ജി ഇന്ന് സ്ട്രാസ്ബോര്‍ഗിനെ നേരിടും.
ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് മത്സരം. സീസണിലെ പി.എസ്.ജിയുടെ ആദ്യ ഹോം മത്സരമാണിത്. കോവിഡ് വ്യാപനം കുറഞ്ഞതോടെ കാണികള്‍ക്ക് പ്രവേശനമുണ്ട്. അതിനാല്‍ തന്നെ മെസി ആദ്യ ഇലവനില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്.
മെസി-കെയിലിയന്‍ എംബാപെ-നെയ്മര്‍ ത്രയത്തിന്റെ ആദ്യ മത്സരം കൂടിയാണിത്. മൂവരും ചേരുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റ നിരയാകുന്നു. ഏത് പ്രതിരോധത്തേയും കബളിപ്പിക്കാന്‍ മികവുള്ളവരാണ് ഇവര്‍.
മെസിക്ക് പുറമെ ടീമിലെത്തിയ മുന്‍ റയല്‍ മഡ്രിഡ് നായകന് സെര്‍ജിയോ റാമോസ്, പ്രതിരോധ താരം അഷ്റഫ് ഹക്കിമി, ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ഡൊണ്ണാറുമ്മ, വിനാള്‍ഡം എന്നിവരെയും കളത്തില്‍ പ്രതീക്ഷിക്കാം.
എല്‍ ക്ലാസിക്കോകളില്‍ മെസിയും റാമോസും തമ്മില്‍ നിരവധി തവണ വാക്കേറ്റങ്ങളുണ്ടാവുകയും പിന്നീടത് ഉന്തും തള്ളിലേക്കും എത്തിയിട്ടുണ്ട്. എന്നാല്‍ വൈര്യത്തില്‍ നിന്ന് ഒരു ടീമില്‍ കളിക്കുകയാണ് ഇരുവരും.
Also Read: പിഎസ്ജി മാത്രമല്ല, ഫ്രഞ്ച് ലീഗ് ആകെ മാറും; മെസ്സി വന്നത് കാരണമുള്ള നേട്ടങ്ങൾ