ഹൈലൈറ്റ്:
- വിഭജനഭീതിയുടെ ഓർമ്മ ദിനം
- പുതിയ ആഹ്വാനവുമായി പ്രധാനമന്ത്രി
- വിമർശനവുമായി പ്രതിപക്ഷം
വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. “വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരങ്ങൾ പലായനം ചെയ്യപ്പെടുകയും നിരവധിപ്പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി, ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ ഓർമ്മ ദിനമായി ആചരിക്കും”, മോദി ട്വിറ്റ് ചെയ്തു.
സ്വാതന്ത്ര്യ ദിന പ്രസംഗം എങ്ങനെയായിരിക്കണം? ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ എന്തൊക്കെ?
സാമൂഹിക വിഭജനം, യോജിപ്പില്ലായ്മ എന്നിവയുടെ വിഷം നീക്കം ചെയ്യേണ്ടതിനെക്കുറിച്ചും ഒരുമയുടെയും സാമൂഹിക ഐക്യത്തിന്റെയും ശാക്തീകരണത്തിന്റെയും ആവശ്യകതയെക്കുറിച്ചും ഈ ദിനം ഓർമ്മിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി മോദി പറയുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി തലസ്ഥാനം; ഡൽഹിയിൽ കനത്ത സുരക്ഷ
അതേസമയം പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് എകെ ആന്റണി രംഗത്തെത്തി. പ്രധാനമന്ത്രി നൽകുന്നത് തെറ്റായ സന്ദേശമാണെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കനത്ത സുരക്ഷയിലാണ് രാജ്യം ഇത്തവണ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നത്. കേന്ദ്രസര്‍ക്കാരിനെതരെ നടക്കുന്ന പ്രതിഷേധങ്ങളുടെയും രാജ്യം നേരിടുന്ന തീവ്രവാദഭീഷണികളുടെയും പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഇത്തവണ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ദേശീയപാതയിൽ പതിയിരുന്ന അപകടം; ഗോവിന്ദും ചൈതന്യയും ഇനിയില്ല
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : august 14 will be observed as partition horrors remembrance day announced pm narendra modi
Malayalam News from malayalam.samayam.com, TIL Network