ഹൈലൈറ്റ്:
- വനിതാ പോലിസുകാരെ വാഹനമിടിച്ച് തെറിപ്പിച്ചു
- കുവൈറ്റിൽ സ്വദേശി യുവതി അറസ്റ്റിൽ
- സംഭവം അബ്ദുല്ല അല്‍ സാലിം പ്രദേശത്ത്
കുവൈറ്റ് സിറ്റി: രണ്ട് കുവൈറ്റ് വനിതാ ട്രാഫിക് പോലിസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് തെറിപ്പിച്ച സ്വദേശി യുവതി അറസ്റ്റിലായി. അബ്ദുല്ല അല്‍ സാലിം പ്രദേശത്താണ് സംഭവം. വാഹനം നിര്‍ത്താന്‍ ട്രാഫിക് പോലിസ് ആവശ്യപ്പെട്ടപ്പോള്‍ അതിന് തയ്യാറാകാതെ പോലിസുകാരെ ഇടിച്ച് തെറിപ്പിച്ച് യുവതി വാഹനം ഓടിച്ച് പോവുകയായിരുന്നുവെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാഹനമിടിച്ച് തെറിച്ചുവീണ പോലിസുകാരില്‍ ഒരാള്‍ക്ക് കാലിനും മറ്റൊരാള്‍ക്കും കയ്യിലും പരിക്കേറ്റതായും അല്‍ റായ് പത്രം റിപ്പോർട്ട് ചെയ്തു. അതേസമയം, എന്തിനാണ് യുവതിയോട് വാഹനം നിര്‍ത്താന്‍ പോലിസ് ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല.
കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റ നൽകുന്ന രാജ്യങ്ങളിൽ കുവൈറ്റ്
ട്രാഫിക് വാഹനം വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ദ്ദേശം ലംഘിച്ചും പോലിസുകാരെ അപായപ്പെടുത്തിയും വാഹനം ഓടിച്ചുപോകുന്ന കേസുകള്‍ അടുത്ത കാലത്തായി കുവൈറ്റില്‍ കൂടിവരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രിലില്‍ ഫസ്റ്റ് റിംഗ് റോഡിലെ ചെക്ക് പോയിന്റില്‍ സ്വദേശി ഓടിച്ച കാര്‍ ഇടിച്ച് ഒരു പോലിസുകാരന് കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ഫ്യൂ പ്രഖ്യാപിച്ച വേളയിലായിരുന്നു സംഭവം. ഇയാളെ പിന്നീട് പോലിസ് പിടികൂടി.
Also Read : കുവൈറ്റ്: 60 കഴിഞ്ഞവരുടെ വിസ പുതുക്കല്‍ ഫീസ് 2000ത്തില്‍ നിന്ന് 500 ദിനാറാക്കണമെന്ന് ആവശ്യം
കഴിഞ്ഞ ജനുവരിയില്‍ പ്രവാസി ഓടിച്ച വാഹനമിടിച്ച് ഒരു വനിതാ ട്രാഫിക് പോലിസ് ഓഫീസര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഫഹാഹീല്‍ റോഡിലായിരുന്നു സംഭവം. ഇത്തരം സംഭവങ്ങള്‍ തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമായി വരുന്നതിനിടയിലാണ് പുതിയ സംഭവം. പരിക്കേറ്റ വനിതാ പോലിസുകാരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
ദേശീയപാതയിൽ പതിയിരുന്ന അപകടം; ഗോവിന്ദും ചൈതന്യയും ഇനിയില്ല
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kuwaiti woman motorist held for knocking down two policewomen in abdullah al salem
Malayalam News from malayalam.samayam.com, TIL Network