ചര്‍ച്ചകളില്‍നിന്ന് മാറ്റിനിര്‍ത്തി അപമാനിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
എ, ഐ ഗ്രൂപ്പുകളുടെ അഭിപ്രായം കേള്‍ക്കാന്‍ നേതൃത്വം തയ്യാറായില്ലെന്നും ആരോപണം
തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാ പട്ടികയുണ്ടാക്കിയതില്‍ കൂടിയാലോചനകള്‍ നടത്തിയില്ലെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നേതൃത്വത്തിനോട് പരാതിപ്പെട്ടു. ചര്‍ച്ചകളില്‍നിന്ന് മാറ്റിനിര്‍ത്തി അപമാനിച്ചെന്ന് ആരോപിച്ച് മുല്ലപ്പള്ളി രാമചന്ദ്രന് ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഡല്‍ഹിയില്‍ ഡിസിസി അധ്യക്ഷന്മാരുടെ ചുരുക്കപ്പെട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നതിന് ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നില്ല. ഏതാനും ആഴ്ചകളായി ഡല്‍ഹിയിലും കേരളത്തിലുമായാണ് ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍പ്പോലും എ, ഐ ഗ്രൂപ്പുകളുടെ അഭിപ്രായം കേള്‍ക്കാന്‍ നേതൃത്വം തയ്യാറായില്ല എന്നാണ് ആരോപണം.
ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാ പട്ടിക നല്കുമ്പോള് വേണ്ടത്ര കൂടിയാലോചനകള്‍ ഉണ്ടായില്ലെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും താരിഖ് അന്‍വറിനോട് പരാതിപ്പെട്ടു. ഗ്രൂപ്പുകളെ ഇല്ലാതാക്കുന്നതിനെന്ന പേരില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കായി വിളിച്ച കെ. സുധാകരനോട് മുല്ലപ്പള്ളി തട്ടിക്കയറിയതായാണ് വിവരം. ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാതെ തഴഞ്ഞതായും അദ്ദേഹം മുതിര്‍ന്ന നേതാക്കളെ അറിയിച്ചു.
പുനഃസംഘടനാ ചര്‍ച്ചകളെ വിമര്‍ശിച്ച പി.എസ് പ്രശാന്തിനെ കെപിസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന് അറിയിച്ചു. പി.എസ് പ്രശാന്ത് യുഡിഎഫിനും കോണ്‍ഗ്രസിനും എതിരായി നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയാണെന്നും കെ. സുധാകരന് പറഞ്ഞു. പ്രശാന്തിന്റെ നടപടിയില്‍ അഡ്വ. മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നും സുധാകരന് പറഞ്ഞു.
Content Highlights: Chennithala and Oommen Chandy against the leadership