ഹൈലൈറ്റ്:
- സുരക്ഷാ സേനയെ വീണ്ടും സജ്ജമാക്കും
- ഗൗരവമേറിയ നടപടികൾ സ്വീകരിക്കും
- നിലപാട് വ്യക്തമാക്കി അഫ്ഗാൻ പ്രസിഡന്റ്
“നിലവിലെ സാഹചര്യത്തിൽ നമ്മുടെ സുരക്ഷാസേനയെയും പ്രതിരോധ സേനയെയും വീണ്ടും സംഘടിപ്പിക്കുന്നതിനാണ് രാജ്യത്തിന്റെ പ്രഥമ പരിഗണന. ഇക്കാര്യത്തിൽ ഗൗരവമേറിയ നടപടികൾ സ്വീകരിക്കും” ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ അഷ്റഫ് ഗനി പറഞ്ഞു.
Also Read : താലിബാന് കാബൂൾ വളയുന്നു; 34 പ്രവശ്യകളില്‍ 18ും താലിബാൻ നിയന്ത്രണത്തിൽ
നിലവിലെ സാഹചര്യത്തിൽ പ്രസിഡന്റ് രാജിവെച്ചേക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ രാജിയുമായി ബന്ധപ്പെട്ട ഒരു സൂചനയും ഗനിയുടെ പ്രസംഗത്തിൽ ഉണ്ടായില്ല. എന്നാൽ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
“ഒരു ചരിത്ര ദൗത്യമെന്ന നിലയിൽ, ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ച ഈ യുദ്ധം കൂടുതൽ മരണങ്ങൾക്ക് കാരണമാകാൻ ഞാൻ സമ്മതിക്കില്ല” എന്നും അഫ്ഗാൻ പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം കാബൂൾ താലിബാന് ഉടന്‍ പിടിച്ചടക്കിയേക്കുമെന്ന ആശങ്കകൾ ഉയരുന്നതിനിടെ പ്രദേശത്ത് നിന്ന് പ്രതിനിധികളെ ഒഴിപ്പിക്കാൻ വിവിധ എംബസികള്‍ തയ്യാറെടുക്കുകയാണ്.
Also Read : ‘ഞങ്ങളുമായി സഹകരിച്ചില്ല; ഡാനിഷ് സിദ്ദിഖി കൊല്ലപ്പെടാനുള്ള കാരണം വെളിപ്പെടുത്തി താലിബാൻ
കഴിഞ്ഞ ദിവസം അഫ്ഗാനിലെ പ്രധാന നഗരങ്ങളായ കാണ്ഡഹാറും ഹേറത്തും താലിബാൻ പിടിച്ചെടുത്തിരുന്നു. രാജ്യത്തെ സാമ്പത്തിക തലസ്ഥാനം എന്നാണ് കാണ്ഡഹാര്‍ അറിയപ്പെടുന്നത്.
ദേശീയപാതയിൽ പതിയിരുന്ന അപകടം; ഗോവിന്ദും ചൈതന്യയും ഇനിയില്ല
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : remobilisation of our security and defence forces is our top priority says afghan president
Malayalam News from malayalam.samayam.com, TIL Network