ബദാം പാലില്‍ അരച്ച് മുഖത്തു പുരട്ടുന്നത് സൗന്ദര്യത്തിന് ഏറെ ഗുണകരമാണ്. ഇതെക്കുറിച്ചറിയൂ.
ബദാം
ബദാം വിറ്റാമിൻ ഇ യുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണെന്ന കാര്യം നമുക്കറിയാം. ഇത് നമ്മുടെ ചർമ്മത്തിൽ ജലാംശം നിലനിർത്താനും ചർമ്മത്തെ കൂടുതൽ മൃദുവാക്കാനും സഹായിക്കും. മാത്രമല്ല, ബദാം പരിപ്പിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകളുടെ സാന്നിധ്യം ചുളിവുകളെയും പാടുകളെയും അകറ്റിക്കൊണ്ട് ചർമ്മത്തിന് ചെറുപ്പവും തിളക്കവും കൈവരിക്കാൻ അവസരമൊരുക്കുന്നു.ഇത് മുഖത്തിന് നല്ല നിറം നല്കാന് സഹായിക്കുന്നു. മുഖത്തെ ചുളിവുകള്‍ നീക്കാനും ഇതേറെ നല്ലതാണ്. തിളക്കം നല്‍കാനും നല്ലതാണ്.
പാല്
മുഖത്ത് ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന സൗന്ദര്യ സംരക്ഷണ വഴിയാണ് പാല് മുഖത്തു പുരട്ടുകയെന്നത്. തിളപ്പിയ്ക്കാത്ത നല്ല ശുദ്ധമായ പാലാണ് ഏറെ നല്ലത്. ചര്‍മത്തിന്റെ ഒരു പിടി പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണിത്.പച്ചപ്പാല് വരണ്ട ചര്‍മത്തിനുള്ള നല്ലൊന്നാന്തരം പരിഹാരമാണ്. ഇത് ചര്‍മ കോശങ്ങള്‍ക്കടിയിലേയ്ക്കു കടന്ന് ചര്‍മത്തിന് ഈര്‍പ്പം നല്കുന്നു. ചര്‍മത്തിന് മോയിസ്ചറൈസേഷന്‍ നല്കുന്നു. നല്ലൊരു മോയിസ്ചറൈസറാണ് പാല്. ഇതു മുഖത്തു പുരട്ടി മസാജ് ചെയ്തു നോക്കൂ. ഗുണമുണ്ടാകും. വരണ്ട സ്വഭാവമാണ് ഒരു പരിധി വരെ ചര്‍മത്തിന് ഇത്തരം പ്രശ്നങ്ങള്‍ വരുത്തുന്നതും പ്രായക്കൂടുതല്‍ നല്‍കുന്നതും. ഇതിനുളള നല്ലൊരു പരിഹാരമാണ് പാല് മുഖത്തു പുരട്ടുന്നത്.
ബദാം-പാല് മിശ്രിതം
ബദാം-പാല് മിശ്രിതം മുഖത്ത് പുരട്ടുന്നത് മുഖത്തിന് തിളക്കം ലഭിയ്ക്കാനുളള നല്ലൊരു വഴിയാണ്. പാല് ചര്‍മത്തിന് ഈര്‍പ്പം നല്കുന്നു. ബദാമും ഏറെ നല്ലതു തന്നെയാണ്. മുഖത്തെ ചുളിവുകള്‍, വരകള്‍ എന്നിവയെ അകറ്റി നിര്‍ത്താനും അകാല വാര്‍ദ്ധക്യം തടയാനുമുള്ള വഴിയാണ് ബാദാം പാല് മിശ്രിതം. ബദാമിലെ വൈറ്റമിന്‍ ഇ ഈ ഗുണം നല്കുന്നു. ഇത് ചര്‍മത്തിലേയ്ക്ക് ഇറങ്ങി കോശങ്ങള്‍ക്ക് അകാലവാര്‍ദ്ധക്യം നല്കുന്ന ദോഷങ്ങള്‍ നീക്കുന്നു. പാലിനും ഇതേ കഴിവുണ്ട്. ഇത് ചര്‍മത്തില്‍ ഈര്‍പ്പം നില നിര്‍ത്തുന്നു.
നല്ലൊരു സ്കിന്‍ ടോണര്‍
നല്ലൊരു സ്കിന്‍ ടോണര്‍ കൂടിയാണിത്. ഇത് ചര്‍മത്തില്‍ നല്ലൊരു സ്ക്രബറായി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കും. മുഖത്തിന് നല്ല നിറം നല്കാന് ഇതേറെ നല്ലതാണ്. ഇത് തയ്യാറാക്കാന്‍ ബദാം പാലില്‍ ഇട്ടു വച്ച് കുതിര്‍ത്തുക. പിന്നീട് ഇത് അരയ്ക്കാം. ബദാമില്‍ പല തരത്തിലെ ചേരുവകള്‍ ചേര്‍ത്തും ഉപയോഗിയ്ക്കാം. ഇതെല്ലാം തന്നെ സൗന്ദര്യത്തിന് ഏറെ ഗുണം നല്കുന്ന ഒന്നാണ്. യാതൊരു ദോഷവും ചര്‍മത്തിന് ഇവ വരുത്തുന്നുമില്ല.
ബദാം പൊടിച്ചത് അല്പം പാലിൽ ചേർത്ത് കട്ടിയുള്ള ഒരു പേസ്റ്റായി മാറുന്നതു വരെ ഇത് നന്നായി ഇളക്കുക. ഇളം ചൂടു വെള്ളം ഉപയോഗിച്ച് മുഖം കഴുകിയ ശേഷം മുഖത്തും കഴുത്തിലും ഈ മാസ്ക് തേച്ചു പിടിപ്പിക്കുക. മുഖത്ത് മാസ്ക് ചെയ്ത് ഏകദേശം 20 മിനിറ്റ് സൂക്ഷിക്കുക. ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ മുഖം നന്നായി കഴുകി വൃത്തിയാക്കുക. ആവശ്യമെങ്കിൽ നിങ്ങളുടെ കൈകളിലും കാലുകളിലുമൊക്കെ ഈ മാസ്ക് പ്രയോഗിക്കാം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : almonds and milk for beauty
Malayalam News from malayalam.samayam.com, TIL Network