അമൃത്സര്‍: സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിന് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കി പഞ്ചാബ് സര്‍ക്കാര്‍. തിങ്കളാഴ്ച മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നു വരുന്നവരെ കര്‍ശനമായി നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.
സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഹാജരാവാന്‍ കോവിഡ് വാക്സിന് രണ്ട് ഡോസും സ്വീകരിക്കണമെന്ന നിബന്ധന കര്‍ശനമാക്കിയിട്ടുണ്ട്. ഇവര്‍ക്കായി പ്രത്യേക ക്യാമ്പ് നടത്തി വാക്സിനേഷന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പഞ്ചാബില്‍ ഇതുവരെ ആറ് ലക്ഷത്തോളം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
Content Highlights: Full Vaccination Or Negative Covid Report A Must For Entering Punjab