തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കും. അടുത്ത വര്‍ഷം ഫെബ്രുവരിയിലായിരിക്കും സംസ്ഥാന സമ്മേളനം നടക്കുക എന്നാണ് വിവരം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സംസ്ഥാന സമ്മേളനം സംബന്ധിച്ച് തീരുമാനമുണ്ടായത്.
ജനുവരിയോടെ ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കമാകും. അതിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ അടുത്ത മാസം പകുതി മുതല്‍ ആരംഭിക്കും. കോവിഡ് കാലത്തിന്റെ പരിമിതികളും പ്രതിസന്ധികളും പരിഗണിച്ചുകൊണ്ട് തന്നെയാകും സമ്മേളനങ്ങള്‍ നടത്തുക. ആളുകൂടുന്ന സമ്മേളനങ്ങളും പൊതുയോഗങ്ങളും ഒഴിവാക്കും.
സമ്മേളനം നടക്കുന്ന ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കും. സമ്മേളനം നടക്കുന്ന സമയത്ത് കോവിഡിന് ശമനമുണ്ടായാല്‍ മാനദണ്ഡങ്ങള്‍ പിന്നീട് പുനപരിശോധിക്കും.
Content Highlights: CPM state conference will be held at Ernakulam in February