Jibin George | Samayam Malayalam | Updated: Aug 14, 2021, 6:48 PM
ഒരാഴ്ച മുൻപാണ് ഭർത്താവിൻ്റെ സഹോദരൻ്റെ മകനുമായി മുപ്പതുകാരി ഒളിച്ചോടിയത്. പത്ത് വയസുള്ള മകന്റെ പരാതിയിൽ ബാലാവകാശ നിയമ പ്രകാരമാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- യുവാവിനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ.
- സംഭവം തൃശൂർ കേച്ചേരിയി.
- അന്വേഷണം തുടർന്ന് പോലീസ്.
പ്രതിശ്രുതവരൻ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി; ആരോപണം യുവാവിൻ്റെ മാതാപിതാക്കൾക്കെതിരെയും
ഒരാഴ്ച മുൻപാണ് ഭർത്താവിൻ്റെ സഹോദരൻ്റെ മകനുമായി നാടുവിട്ടത്. യുവതിയെ കാണാതായതോടെ പോലീസ് നടത്തിയ പരിശോധനയിലാണ് കൂടുതൽ വിവരങ്ങൾ വ്യക്തമായത്. 23കാരനായ യുവാവിനൊപ്പം നാടുവിട്ട യുവതി വീട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചതായി കണ്ടെത്തി.
ബന്ധത്തിന് തടസമാകുമെന്ന് സംശയം; കാമുകന്റെ സഹായത്തോടെ അമ്മ മൂന്നു വയസുകാരനെ പാലിൽ വിഷം കൊടുത്ത് കൊന്നു
യുവതിയുടെ പത്ത് വയസുള്ള മകന്റെ പരാതിയിൽ ബാലാവകാശ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തത്. കുന്നുംകുളം പോലീസാണ് യുവതിയെ കണ്ടെത്തിയത്. യുവാവും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രവാസിയായ യുവതിയുടെ ഭർത്താവ് നാട്ടിലുണ്ട്.
ഓണത്തിന് പൂക്കൾ വാങ്ങാൻ പണമില്ലേ? പോലീസ് സ്റ്റേഷനിലേക്ക് ചെന്നാൽ മതി!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : police have arrested a 30 year old woman for fled
Malayalam News from malayalam.samayam.com, TIL Network