ആരിഫിന്റെ പരാതിയിൽ ഒരു വർഷം മുമ്പുതന്നെ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നത്. മുമ്പ് അന്വേഷണം നടന്നകാര്യം എംപി മറച്ചുവെച്ചെന്നും പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നു.
എഎം ആരിഫ്
ഹൈലൈറ്റ്:
- കേന്ദ്രം ഫണ്ട് വെട്ടിച്ചുരുക്കിയത് തിരിച്ചടിയായി
- ടാറിന്റെ നിലവാരത്തിൽ വീഴ്ചവരുത്തി
- റോഡ് പൊട്ടിപ്പൊളിയാൻ കാരണം നിർമ്മാണത്തിലെ അപാകത
ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്കാസനം ചെയ്യേണ്ട സന്ദർഭമാണിത്: മുഖ്യമന്ത്രി
ടാറിങ്ങിൽ ഉപയോഗിക്കേണ്ട തെർമോപ്ലാസ്റ്റിക് പെയിന്റ്, റോഡ് സ്റ്റഡ് എന്നീ ഇനങ്ങളിൽ കുറവുവരുത്തിയെന്നാണ് കണ്ടെത്തൽ. ജി സുധാകരൻ മന്ത്രിയായിരിക്കെയാണ് എഎം ആരിഫ് പരാതി നൽകിയത്.
ആരിഫിന്റെ പരാതിയിൽ ഒരു വർഷം മുമ്പുതന്നെ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നത്. ഒരിക്കൽ അന്വേഷിച്ചു തള്ളിയ പരാതിയാണ് എംപി വീണ്ടും ഉയർത്തുന്നതെന്നും മുമ്പ് അന്വേഷണം നടത്തിയിരുന്നു എന്നത് മറച്ചുവെച്ചെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ പറയുന്നു.
മഴക്കാലത്ത് റോഡ് പൊട്ടിപ്പൊളിയാൻ കാരണം നിർമ്മാണത്തിലെ അപാകതയാണ്. കേന്ദ്രം ഫണ്ട് വെട്ടിച്ചുരുക്കിയത് തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്റ്റിമേറ്റ് തുക 44.34 കോടിയിൽ നിന്നും 41.7 1 കോടിയായി കുറച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
വാക്സിനേഷൻ യജ്ഞം; ഇന്ന് അഞ്ച് ലക്ഷത്തിലേറെ പേർക്ക് വാക്സിൻ നൽകി
ദേശീയപാത 66 ൽ അരൂർ മുതൽ ചേർത്തല വരെയുള്ള 23.6 കിമി റോഡ് പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫ് ആരോപിക്കുന്നത്. ഇതു ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനാണ് ആരിഫ് കത്ത് നൽകിയത്.
സദാചാര ആക്രമണം, വേങ്ങരയിൽ അധ്യാപകൻ ആത്മഹത്യ ചെയ്തു!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : aroor cherthala national highway renovation investigation report
Malayalam News from malayalam.samayam.com, TIL Network