കാബൂൾ > താലിബാൻ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ കീഴടങ്ങനൊരുങ്ങി അഫ്‌ഗാനിസ്ഥാൻ സർക്കാർ. പ്രസിഡൻറ് അഷറഫ് ഗനി ഉടൻ രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികാരം ഇടക്കാല ഗവൺമെന്റിന് കൈമാറുമെന്നും അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന അബ്ദുള്‍ സത്താര്‍ മിര്‍സാക്ക്‌വല്‍ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
താലിബാന്‍ കമാന്‍ഡര്‍ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ പുതിയ പ്രസിഡന്റാകുമെന്നാണ് സൂചന. ഇടക്കാല സർക്കാരിന് അധികാരം കൈമാറുന്നതുമായി സംബന്ധിച്ച് താലിബാനും അഫ്‌ഗാൻ സർക്കാരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
തലസ്ഥാനമായ കാബൂളിലേക്ക് താലിബാൻ പ്രവേശിച്ചതായി അഫ്‌ഗാൻ അഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രസിഡന്റ് അഷ്റഫ് ഗാനി പ്രത്യേക യുഎസ് പ്രതിനിധി സൽമയ് ഖലീൽസാദിനോടും നാറ്റോ ഉദ്യോഗസ്ഥരുമായും അടിയന്തര ചർച്ചകൾ നടത്തിയിരുന്നു. കാബൂളിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേയ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
നാല് ഭാഗത്തുനിന്നും നഗരത്തിലേക്ക് ഭീകരർ പ്രവേശിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെയായിരുന്നു ഔദ്യോഗിക സ്ഥിരീകരണം. കാര്യമായ ചെറുത്തുനില്‍പ്പിന് മുതിരാതെ സുരക്ഷസേന പിന്മാറിയതാണ് അതിവേഗം കാബൂളിലെത്താൻ താലിബാനെ സഹായിച്ചത്. അതിനിടെ അഫ്‌ഗാനിലെ പ്രശ്‌നങ്ങൾചർച്ചചെയ്യാൻഐക്യരാഷ്‌ട്ര സംഘടന രക്ഷാസമിതി ഉടന്‍ യോഗം ചേരും. റഷ്യന്‍ വിദേശകാര്യമന്ത്രി സമീര്‍ കാബുലോവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..