2020 ല്‍ നടക്കേണ്ടിയിരുന്നു ട്വന്റി 20 ലോകകപ്പോടെ ധോണി കളം വിടുമെന്നായിരുന്നു ആരാധകര്‍ വിചാരിച്ചിരുന്നത്
കൊച്ചി: മോഡേണ്‍ ക്രിക്കറ്റിലെ ഇതിഹാസവും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂളുമായിരുന്ന എം.എസ്. ധോണിയുടെ അപ്രതീക്ഷിത വിരമിക്കലിന് ഇന്ന് ഒരു വര്‍ഷം. പ്രഥമ ട്വന്റി 20 ലോകകപ്പും, ചാമ്പ്യന്‍സ് ട്രോഫിയും, 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകകപ്പും ഇന്ത്യയ്ക്ക് നേടി തന്ന നായകന്. ഐ.സി.സിയുടെ മൂന്ന് സുപ്രധാന കിരീടങ്ങള്‍ നേടിയ ആദ്യ നായകനും ധോണി തന്നെ.
2020 ല്‍ നടക്കേണ്ടിയിരുന്നു ട്വന്റി 20 ലോകകപ്പോടെ ധോണി കളം വിടുമെന്നായിരുന്നു ആരാധകര്‍ വിചാരിച്ചിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരി മൂലം ടൂര്‍ണമെന്റ് നീണ്ടു പോയപ്പോള്‍ ഒരു യാത്രയയപ്പ് മത്സരം പോലും ലഭിക്കാതെ താരം ദേശിയ കുപ്പായം അഴിച്ചു വച്ചു. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി താരം കളിക്കുന്നുണ്ട്.
ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമുള്ളപ്പോഴാണ് ധോണി വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ധോണിയുടെ ഓര്‍മകള്‍ പുതുക്കുകയാണ് ബി.സി.സി.ഐ. നായകന്, ഇതിഹാസം, പ്രചോദനം എന്ന തലക്കെട്ടോട് കൂടിയാണ് ധോണിയുടെ ചിത്രം ബി.സി.സി.ഐ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യക്കായി 90 ടെസ്റ്റുകള്‍ കളിച്ച മഹി 4,876 റണ്‍സാണ് നേടിയത്. ശരാശരി 38.1. ഏകദിനത്തില്‍ 230 മത്സരങ്ങളില്‍ നിന്ന് 50.6 ശരാശരിയില്‍ 10,773 റണ്‍സും നേടി. ട്വന്റി 20 യില്‍ 98 കളികളിലാണ് വലം കൈയന്‍ ബാറ്റ്സ്മാന് ഇന്ത്യയെ പ്രതിനിധീകരിച്ചത്. നേടിയത് 1,617 റണ്‍സ്.
Also Read: ചുണ്ടത്ത് വിരൽ വെച്ചുകൊണ്ടുള്ള ആഘോഷം എന്നെ വെറുക്കുന്നവർക്കുള്ളതാണ്: മുഹമ്മദ് സിറാജ്
Web Title: Leader legend inspiration on this day msd retired from international cricket