മല്ലപ്പള്ളി (പത്തനംതിട്ട): നെല്ലിമൂട് ശാലോം കാരുണ്യഭവന് അനാഥാലയത്തില്‍ ഇരുനൂറിലധികം പേര്‍ക്ക് കോവിഡ്. രോഗം പിടിപെട്ട ജീവനക്കാര്‍ വീടുകളിലേക്ക് പോയതോടെ ഭക്ഷണം പാകം ചെയ്യാന്‍പോലും ആളില്ലാത്ത സ്ഥിതിയാണ് ഇവിടെയുള്ളതെന്ന് സ്ഥാപനത്തിന്റെ മാനേജിങ്ങ് ട്രസ്റ്റി ഈപ്പന് ചെറിയാന് അറിയിച്ചു.
ഇവിടുത്തെ ഒരു അന്തേവാസിയെ കഴിഞ്ഞ ദിവസം ചികിത്സയ്ക്കായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്ന് കോവിഡ് ബാധിതനായ അന്തേവാസിയില്നിന്നാണ് മറ്റുള്ളവർക്ക് രോഗം പകർന്നതെന്നാണ് കരുതുന്നത്.
മാനസിക അസ്വാസ്ഥ്യമുള്ള അന്തേവാസികളാണ് അനാഥാലയത്തില്‍ കഴിയുന്നത്. എല്ലാവര്ക്കും ഒരു മാസം മുന്‍പ് രണ്ടാമത്തെ വാക്സിനും എടുത്തിരുന്നു. എന്നിട്ടും രോഗം ബാധിച്ചത് ആശങ്കയുണർത്തുന്നുണ്ട്. സ്ഥാപനത്തില്‍ ജീവനക്കാരില്ലാത്തതിനെ തുടർന്ന് പട്ടിണിയിലായ അന്തേവാസികള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളോ സംഘടനകളോ ഭക്ഷണമെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഫോണ്‍- 9656574832.
Content Highlights: more than 200 inmates affected covid 19 in an orphanage