തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചകൊണ്ട് 24 ലക്ഷത്തിലധികം പേര്‍ക്ക് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച വരെ ആകെ 24,16,706 പേര്‍ക്കാണ് വാക്സിന് നല്‍കിയതെന്ന് മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.
ആദ്യ ദിവസങ്ങളില്‍ വാക്സിന്റെ ക്ഷാമം കാരണം എണ്ണം കുറഞ്ഞെങ്കിലും കൂടുതല്‍ വാക്സിന് ലഭ്യമായതോടെ വാക്സിനേഷന് വര്‍ധിച്ചു. തിങ്കള്‍ 2,54,409, ചൊവ്വ 99,528, ബുധന്‍ 2,42,422, വ്യാഴം 4,08,632, വെള്ളി 5,60,515, ശനി 5,26,246, ഞായര്‍ 3,24,954 എന്നിങ്ങനെ വാക്സിന് നല്കി.
1220 സര്‍ക്കാര്‍ കേന്ദ്രങ്ങളും 189 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1409 വാക്സിനേഷന് കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,42,66,857 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 1,75,79,206 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 66,87,651 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.
സംസ്ഥാനത്തിന് ഇന്ന് അഞ്ച് ലക്ഷം ഡോസ് കോവീഷീല്‍ഡ് വാക്സിന് കൂടി എറണാകുളത്ത് രാത്രിയോടെ എത്തിയിട്ടുണ്ട്. ഇത് മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്തുവരുന്നതായും മന്ത്രി അറിയിച്ചു.