ഹൈലൈറ്റ്:
- സൈനിക ജയിലും പിടിച്ചെടുത്ത് താലിബാന്
- 5000ത്തോളം തടവുകാരെ മോചിതരാക്കി
- അഫ്ഗാൻ പ്രസിഡന്റ് രാജ്യം വിട്ടെന്ന് റിപ്പോർട്ട്
അഫ്ഗാനിലെ ഏറ്റവും വലിയ യുഎസ് എയര്‍ബേസായിരുന്നു ബാഗ്രം. കാബൂളിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ജയിലിന്റെ നിയന്ത്രണവും താലിബാൻ ഏറ്റെടുത്ത് കഴിഞ്ഞെന്നാണ് റിപ്പോർട്ട്. യുഎസ് സൈന്യത്തിന്റെ കീഴിലായിരുന്ന ജയിലിന്റെ നിയന്ത്രണം അഫ്ഗാനിൽ നിന്ന് യുഎസ് സേന പിന്മാറിയതോടെയാണ് ഗവണമെന്റിന് ലഭിക്കുന്നത്. ജൂലൈ ഒന്നിനായിരുന്നു അഫ്ഗാൻ സൈന്യം ജയിലിന്റെ നിയന്ത്രണം ഏറ്റെടുത്തത്.
രാജിക്കൊരുങ്ങി അഫ്ഗാൻ ഭരണകൂടം; ഇടക്കാല സർക്കാരിന് സാധ്യത, കാബൂളിൻ്റെ നിയന്ത്രണം ഏറ്റെടുത്ത് താലിബാൻ
ജയിലിലുണ്ടായിരുന്ന 5000 തടവുകാരും താലിബാന് മുന്നിൽ കീഴടങ്ങിയെന്നാണ് ബാഗ്രാം ജില്ലാ തലവൻ പറയുന്നത്. താലിബാന്റെയും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിലെയും ഭീകരരായിരുന്നു തടവുകാർ.
തലസ്ഥാന നഗരമായ കാബൂളിലേക്ക് താലിബാൻ പ്രവേശിച്ചതോടെ അഫ്ഗാൻ സർക്കാർ രാജിവെക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പ്രസിഡന്റ് അഷ്റഫ് ഗനി അധികാരമൊഴിഞ്ഞ് രാജ്യം വിട്ടേക്കുമെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കാബൂളിൽ പ്രവേശിച്ച് താലിബാൻ; പ്രധാന നഗരങ്ങളെല്ലാം പിടിച്ചെടുത്തു, സൈന്യം പിന്മാറി
ഏറ്റുമുട്ടൽ സാഹചര്യം ഒഴിവാക്കാൻ ആഗ്രഹിക്കുന്നതായി താലിബാനും വ്യക്തമാക്കിയതോടെ അഫ്ഗാൻ സർക്കാരും താലിബാനും ചർച്ചകളിലേക്ക് കടക്കുകയായിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് സർക്കാരും കഴിഞ്ഞദിവസം പ്രതികരിച്ചുന്നു. ഈ സാഹചര്യത്തിൽ അഷ്റഫ് ഗനി സർക്കാർ രാജിവച്ച് ഇടക്കാല സർക്കാരിന് അധികാരം കൈമാറുകയാകും ഉണ്ടാവുക.
ആന്തൂരിലെ നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയോ? എം വി ജയരാജന് പറയാനുള്ളത്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : taliban have taken control of bagram prison free inmates
Malayalam News from malayalam.samayam.com, TIL Network