ഹൈലൈറ്റ്:
- കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട
- രണ്ട് കോടി രൂപയുടെ സ്വർണ്ണം പിടിച്ചു
- ഷാർജയിൽ നിന്ന് 4 യാത്രക്കാരാണ് പിടിയിലായത്
മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോടികളുടെ സ്വർണ്ണം പിടികൂടി. നാല് പേരിൽ നിന്നായി അഞ്ച് കിലോയിലധികം സ്വർണ്ണമാണ് പിടികൂടിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അനധികൃതമായി കടത്തുകയായിരുന്ന രണ്ട് കോടി നാൽപ്പത് ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്. ഷാർജയിൽ നിന്ന് വന്ന നാല് യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് വന്ന ജി 9 456, ഐ എക്സ് 354 എന്നീ വിമാനങ്ങളിൽ നിന്ന് വന്ന യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയതെന്ന് ന്യൂസ്18 മലയാളമാണ് റിപ്പോർട്ട് ചെയ്തത്.
Also Read : എസ് രാജേന്ദ്രന് സിപിഐയിലേക്കോ? ദേവികുളം മുൻ എംഎൽഎയുടെ പ്രതികരണം ഇങ്ങനെ
ജി9 456 വിമാനത്തില്‍ വന്ന മലപ്പുറം സ്വദേശിയിൽ നിന്ന് സോക്സിനുള്ളിലും ശരീരത്തിലും ഒളിപ്പിച്ച നിലയിൽ സ്വര്‍ണ മിശ്രിതവും, ഇതേ വിമാനത്തിൽ വന്ന കോഴിക്കോട് സ്വദേശിയിൽ നിന്ന് 501 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ച് കടത്തുന്നതിനിടയിലാണ് ഇയാളും പിടിയിലായത്.
Also Read : ‘നിയമസഭ തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചയാൾ പുനഃസംഘടനാ പട്ടികയിൽ’; കോൺഗ്രസ് നേതൃത്വത്തിനെതിരെ പിഎസ് പ്രശാന്ത്
ഐ എക്സ് 354 വിമാനത്തില്‍ വന്ന കാസർകോട് സ്വദേശിയിൽ നിന്ന് 1069 ഗ്രാം സ്വര്‍ണ മിശ്രിതവും മലപ്പുറം കരേക്കോട് സ്വദേശിയിൽ നിന്ന് 854 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് പിടികൂടിയത്. ഇരുവരും ശരീരത്തിൽ ഒളിപ്പിച്ച് തന്നെയാണ് സ്വർണ്ണ മിശ്രിതം കടത്താൻ ശ്രമിച്ചതെന്ന് എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നു.
ആന്തൂരിലെ നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയോ? എം വി ജയരാജന് പറയാനുള്ളത്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : five kilograms of gold seized from karipur airport
Malayalam News from malayalam.samayam.com, TIL Network