പതാക ഉയർത്തിയപ്പോൾ കയർ കുരുങ്ങിയതുകൊണ്ട് ഉണ്ടായ പിഴവാണെന്നാണ് ബിജെപി നൽകുന്ന വിശദീകരണം. കെ സുരേന്ദ്രനെ കൂടാതെ കണ്ടാൽ അറിയുന്ന ചിലർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കെ സുരേന്ദ്രൻ പതാക ഉയർത്തുന്നു (ഇടത്)
ഹൈലൈറ്റ്:
- ദേശീയതയെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയതിനാണ് കേസ്
- മ്യൂസിയം പോലീസാണ് കേസെടുത്തത്
- ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് പതാക തലകീഴായി ഉയർത്തിയത്
പാര്‍ട്ടിയോട് ആലോചിക്കാതെ പരാതി നല്‍കിയത് അനൗചിത്യം; ആരിഫിനെ തള്ളി സിപിഎം ജില്ലാ നേതൃത്വം
കെ സുരേന്ദ്രനെ കൂടാതെ കണ്ടാൽ അറിയുന്ന ചിലർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കെ സുരേന്ദ്രൻ പതാക തലതിരിച്ചുയർത്തിയത്. പിന്നീട് തിരികെയിറക്കി ശരിയായ രീതിയിൽ ഉയർത്തുകയായിരുന്നു.
പതാക ഉയർത്തിയപ്പോൾ കയർ കുരുങ്ങിയതുകൊണ്ട് ഉണ്ടായ പിഴവാണെന്നാണ് ബിജെപി നൽകുന്ന വിശദീകരണം. തലതിരിഞ്ഞ് പതാക ഉയരുന്നതിന്റെ ദൃശ്യങ്ങൾ ബിജെപി ഔദ്യോഗിക സോഷ്യൽമീഡിയാ പേജുകളിൽ നിന്നും നീക്കിയിട്ടുണ്ട്.
ആപത്ത് 15 എന്നു പറഞ്ഞിരുന്നവർ ആഗസ്റ്റ് 15 ആഘോഷിക്കുന്നതിൽ സന്തോഷം; സിപിഎമ്മിനെതിരെ കെ സുധാകരൻ
ദേശീയ പതാകയെ അപമാനിച്ചെന്നുകാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ നേരത്തെ പോലീസ് പരിശോധിച്ചിരുന്നു.
രോഗി മരിച്ചത് ബന്ധുക്കൾ അറിഞ്ഞത് ദിവസങ്ങൾ കഴിഞ്ഞ്, വണ്ടാനം മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര വീഴ്ച!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : case registered against bjp state president k surendran for hoist national flag upside down
Malayalam News from malayalam.samayam.com, TIL Network