ലഖ്നൗ: ക്രമസമാധാന പാലനത്തിന്റെ കാര്യത്തില്‍ മാതൃകാ സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് യോഗി ഇക്കാര്യം അവകാശപ്പെട്ടത്. തന്റെ ഭരണകാലത്ത് സംസ്ഥാനത്ത് നാല് ലക്ഷം കോടി രൂപയുടെ നിക്ഷേപം വന്നു. സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സമ്പദ്വ്യവസ്ഥയില് രാജ്യത്ത് ആറാമതായിരുന്ന ഉത്തര്‍പ്രദേശ് ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. കലാപത്തിന്റെയും അരാജകത്വത്തിന്റെയും ഭൂമിയെന്ന ആക്ഷേപം ഇപ്പോള്‍ ഇല്ല. ക്രമസമാധാന പാലനത്തില്‍ മാതൃകാ സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറിക്കഴിഞ്ഞു. പൗരന്മാര്ക്ക് സുരക്ഷിതത്വ ബോധം ഉറപ്പാക്കാന്‍ സാധിച്ചു.
കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാനത്ത് നിക്ഷേപത്തിന്റെ പുതുയുഗമാണ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സംസ്ഥാനങ്ങളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ‘ബിമാരു’ സംസ്ഥാനമെന്ന വിളിപ്പേരില്‍ നിന്ന് ഉത്തര്‍പ്രദേശിന് മോചനം ലഭിച്ചു. രാജ്യത്തോടുള്ള പൗരന്മാരുടെ കടമ പ്രധാനമാണ്. മോദി സര്‍ക്കാരാണ് പുതിയ ഇന്ത്യയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചതെന്നും യോഗി പറഞ്ഞു.
Content Highlights: UP attracted investment worth Rs 4 lakh crore, became communal riots free state : CM Yogi Adityanath